ന്യൂഡൽഹി: നടക്കാനിരിക്കുന്ന പാകിസ്താൻ സൂപ്പർ ലീഗിൽ ബംഗ്ലാദേശ് താരങ്ങൾ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. പാകിസ്താനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള സംഘർഷങ്ങൾ കാരണം, ബംഗ്ലാദേശ് താരങ്ങൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ കളിക്കാനാകൂ. പിഎസ്എൽ ലേലത്തിൽ ടീമുകൾ തട്ടകത്തിലെത്തിച്ച ആറ് ബംഗ്ലാദേശ് കളിക്കാരുടെ പങ്കാളിത്തമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഐപിഎല്ലിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ പിഎസ്എല്ലിൽ ചേർന്ന പേസർ മുസ്തഫിസുർ റഹ്മാനും ഇക്കൂട്ടത്തിലുണ്ട്. To advertise here, മുസ്തഫിസുർ റഹ്മാന് പുറമേ പർവേസ് ഹുസൈൻ, ഷോരിഫുൾ ഇസ്ലാം, നഹീദ് റാണ, തൻസീദ് ഹസൻ തമീം, റിഷാദ് ഹുസൈൻ എന്നീ താരങ്ങളുടെ പങ്കാളിത്തവും പ്രതിസന്ധിയിലായി. പിഎസ്‌എൽ ലേലത്തിൽ ടീമുകൾ സ്വന്തമാക്കിയതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) നിരാക്ഷേപ പത്രം നൽകിയിരുന്നു. എന്നാൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കളിക്കാരുടെ പങ്കാളിത്തം സർക്കാർ അനുമതിയെ ആശ്രയിച്ചിരിക്കുമെന്ന് ബിസിബി വ്യക്തമാക്കിയിട്ടുണ്ട്. "ഞങ്ങളുടെ ക്രിക്കറ്റ് കളിക്കാരെ പിഎസ്‌എല്ലിലേക്ക് അയക്കുന്നതിന് മുമ്പ് ഞങ്ങൾ സർക്കാരിൽ നിന്ന് അനുമതി തേടും. സാധാരണ സാഹചര്യങ്ങളിൽ, ഇത്തരം കാര്യങ്ങൾ ആവശ്യമില്ല. ഞങ്ങൾ അനുമതി നൽകുന്നു, അവർ പോകുന്നു, കളിക്കുന്നു, തിരികെ വരുന്നു. എന്നാൽ സാഹചര്യം സാധാരണ നിലയിലല്ലാത്തതിനാൽ സർക്കാരുമായി ചർച്ച ചെയ്യും,"- ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ നസ്റുൾ അബേദിൻ ക്രിക്ക്ബസിനോട് പറഞ്ഞു. പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ സുരക്ഷിതമായിരിക്കുമോ ഇല്ലയോ എന്ന വിവരം സർക്കാരിൽ നിന്ന് തേടും. അതിന്റെ അടിസ്ഥാനത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. അവിടെയുള്ള സാഹചര്യം മനസ്സിലാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അത് സർക്കാരിന് മാത്രമേ അറിയാൻ കഴിയൂ. യാത്ര ചെയ്യാൻ സുരക്ഷിതമാണെന്ന് സർക്കാർ ഞങ്ങളോട് പറഞ്ഞാൽ, കളിക്കാർ പോകും. - അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതോടെയാണ് മുസ്താഫിസുർ പാകിസ്താൻ സൂപ്പർ ലീഗിൽ ചേർന്നത്. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ ടീമിൽനിന്ന് ഒഴിവാക്കിയത്. മുസ്താഫിസുറിനെ കളിപ്പിക്കുന്നതിനെതിരേ ഭീഷണിയും വിമർശനവും കടുത്തതോടെയാണ് ബിസിസിഐ നൈറ്റ് റൈഡേഴ്‌സിന് നിർദേശം നൽകിയത്. ബംഗ്ലാദേശിലെ മാറിയ രാഷ്ട്രീയ കാലാവസ്ഥയും ഇന്ത്യക്കാർക്കുനേരേയുണ്ടാകുന്ന ആക്രമണങ്ങളുമാണ് മുസ്താഫിസുറിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെതിരായ നീക്കങ്ങൾക്കു കാരണം. താരത്തെ ടീമിൽനിന്ന് ഒഴിവാക്കാൻ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയയാണ് നിർദേശം നൽകിയത്. ലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചിരുന്നത്. സൺറൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് ടീമുകളിൽ കളിച്ചിട്ടുള്ള മുസ്താഫിസുർ 60 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റും നേടിയിട്ടുണ്ട്. Content Highlights: Six Bangladesh players' participation in PSL 2025 is under review., BCB requires government security clearance due to geopolitical tensions., Mustafizur Rahman is among the players whose status is currently uncertain., The decision follows recent controversies surrounding Mustafizur's IPL contract. Published: 20 Mar 2026, 03:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

9.20 കോടിക്ക് കൊൽക്കത്തയിൽ, പുറത്താക്കിയതോടെ പിഎസ്എല്ലിൽ; അവിടെയും മുസ്തഫിസുറിന് പ്രതിസന്ധി
M
MathrubhumiSource Link
about 2 months ago