985 സ്ഥാനാർഥികൾ, 269 പത്രികകൾ തള്ളി; പത്രിക പിൻവലിക്കാൻ നാളെ വരെ അവസരം

985 സ്ഥാനാർഥികൾ, 269 പത്രികകൾ തള്ളി; പത്രിക പിൻവലിക്കാൻ നാളെ വരെ അവസരം

M
MathrubhumiSource Link
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. നിലവിൽ 985 സ്ഥാനാർഥികളാണ് സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത്. ആകെ 1254 പേരാണ് പത്രിക സമർപ്പിച്ചിരുന്നതെങ്കിലും സൂക്ഷ്മ പരിശോധനയിൽ നിയമപരമായ കാരണങ്ങളാൽ 269 പേരുടെ പത്രികകൾ തള്ളിപ്പോയി. To advertise here, പ്രധാന മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിക്കപ്പെട്ടതോടെ പലയിടങ്ങളിലും ഡമ്മി സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്. നാളെ വൈകുന്നേരത്തോടെ മാത്രമേ വിമതർ എത്ര പേരുണ്ട്, അപരന്മാർ എത്ര പേരുണ്ട് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ചിത്രം പുറത്തുവരികയുള്ളൂ. പല പ്രമുഖ മണ്ഡലങ്ങളിലും വിമത ഭീഷണി നിലനിൽക്കുന്നതിനാൽ നാളത്തെ പിൻവലിക്കൽ സമയം മുന്നണികൾക്ക് അതീവ നിർണ്ണായകമാണ്. നിലവിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഉള്ളത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മണ്ഡലത്തിലാണ്. 17 പേരാണ് ഇവിടെ പത്രിക സമർപ്പിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് തിരുവനന്തപുരം മണ്ഡലത്തിലാണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം നിയമപരമായി സാധുവായ പത്രികകൾ സമർപ്പിച്ച 985 പേരാണ് ഇപ്പോൾ കളത്തിലുള്ളതെങ്കിലും നാളത്തെ മാറ്റങ്ങൾ കൂടി ഇതിൽ പ്രതിഫലിക്കും. Content Highlights: Kerala Assembly election update: 269 nominations rejected, 985 candidates remain in the fray. Published: 25 Mar 2026, 08:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

985 സ്ഥാനാർഥികൾ, 269 പത്രികകൾ തള്ളി; പത്രിക പിൻവലിക്കാൻ നാള… | Boolokam