ടെക്‌നോളജി ഡെസ്‌ക് Last Updated: 28 March 2026, 04:52 PM IST ദുരുപയോഗം തടയയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടും അപകടസാധ്യത നിക്ഷേപകരെ ആശങ്കയിലാക്കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്. ആന്ത്രോപിക് പുറത്തിറക്കാനിരിക്കുന്ന എഐ മോഡലിന്റെ വിവരങ്ങൾ ഓൺലൈനിൽ ചോർന്നതോടെ പ്രമുഖ സൈബർ സുരക്ഷാ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ്. സൈബർ സെക്യൂരിറ്റി ഓഹരികളിൽ ഏകദേശം 14.5 ബില്യൺ (1450 കോടി) ഡോളറിന്റെ നഷ്ടമുണ്ടായതായി ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നു. To advertise here, ആന്ത്രോപിക്കിന്റെ പുതിയ എഐ മോഡൽ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സൈബർ സുരക്ഷാ അപകടങ്ങൾക്ക് കാരണമായേക്കാം എന്നാണ് കമ്പനി തന്നെ വിലയിരുത്തുന്നത്. അപകട സാധ്യതയുള്ളതിനാൽ അത് ഉടൻ പുറത്തിറക്കില്ലെന്നും പഴുതടച്ച മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുപയോഗിച്ച് ഹാക്കർമാർക്ക് നിലവിലുള്ള സൈബർ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ CrowdStrike, Palo Alto Networks, Zscaler, Cloudflare, Global X Cybersecurity ETF എന്നിവയുടെയെല്ലാം ഓഹരിമൂല്യം ഇടിഞ്ഞു സുരക്ഷാ ഭീഷണി മുന്നിൽക്കണ്ടാണ് മോഡലിന്റെ റിലീസ് കമ്പനി വൈകിപ്പിക്കുന്നത്. സൈബർ സുരക്ഷാ കമ്പനികൾക്ക് പ്രതിരോധം മെച്ചപ്പെടുത്തുന്നതിനായി പരീക്ഷണ ഫലങ്ങൾ അവരുമായി പങ്കിടാനും ആന്ത്രോപിക് പദ്ധതിയിടുന്നുണ്ട്. ദുരുപയോഗം തടയയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടും അപകടസാധ്യത നിക്ഷേപകരെ ആശങ്കയിലാക്കിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഈ വർഷം ആദ്യം ഹാക്കർമാർ ആന്ത്രോപിക്കിന്റെ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് മെക്‌സിക്കൻ സർക്കാർ ഏജൻസികൾക്കെതിരെ ആക്രമണം നടത്തിയിരുന്നു. നികുതി, തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ഇതിലൂടെ ഹാക്കർമാർ മോഷ്ടിച്ചിരുന്നു. സംഭവം പുറത്തുവന്നതോടെ ആന്ത്രോപിക് അന്വേഷണം നടത്തുകയും സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. Content Highlights: Leaked Anthropic draft reveals potential AI-driven cybersecurity threats., Market reaction resulted in a $14.5 billion loss for the cybersecurity sector., Major firms like CrowdStrike and Palo Alto Networks saw significant declines., Analysts suggest market overreaction and potential buying opportunities. Published: 28 Mar 2026, 04:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

AI മോഡലിന്റെ വിവരം ചോർന്നു; സൈബർ സുരക്ഷാ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ്
M
MathrubhumiSource Link
about 1 month ago