ടെക്‌നോളജി ഡെസ്‌ക് Last Updated: 16 March 2026, 09:58 AM IST ഇന്ത്യന്‍ ഓയില്‍ വണ്‍ വഴി ഉപയോക്താക്കള്‍ക്ക് റീഫില്‍ മാനേജ് ചെയ്യാനും ഡെലിവറി സ്റ്റാറ്റസ് നിരീക്ഷിക്കാനും പുതിയ കണക്ഷനുകള്‍ എടുക്കാനും കഴിയും. പ്രതീകാത്മകചിത്രം | Photo - ANI, AFP നിർമിതബുദ്ധി (എഐ) യുടെ രംഗത്തെ വൻ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ലോകം. ടെക് കമ്പനികൾ പല രാജ്യങ്ങളുടെയും ജിഡിപിയെ മറികടക്കുന്ന തുകയാണ് ഈ രംഗത്ത് നിക്ഷേപം നടത്തുന്നത്. പശ്ചിമേഷ്യ സംഘർഷത്തിലും സൈനിക നീക്കങ്ങളിൽ നിർണായക പങ്കാണ് എഐയ്ക്കുള്ളത്. അതിനിടെ, സാധാരണക്കാരും വീട്ടുചെലവ് നിയന്ത്രിക്കുന്നതിനുള്ള വഴികണ്ടെത്താനടക്കം എഐ ടൂളുകളെ വൻതോതിൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രതിസന്ധികൾ വരുന്നതോടെ ടെക് അഭിനിവേശമടക്കം ജനങ്ങൾ മാറ്റിവെക്കുമെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. To advertise here, ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയെ പിന്തള്ളി ഇന്ത്യൻ ഓയിലിന്റെ എൽപിജി ബുക്കിംഗ് ആപ്പായ ഇന്ത്യൻ ഓയിൽ വൺ മുന്നിലെത്തി. പാചകവാതക ലഭ്യത കുറഞ്ഞതോടെയാണ് ഈ മാറ്റം. സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നവയുടെ പട്ടികയിൽ ഈ ആപ്പ് ഒന്നാമതെത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് എൽപിജി വിതരണത്തിന് തടസങ്ങൾ നേരിട്ടതോടെ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമാണ് ഉപയോക്താക്കളെ വൻതോതിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്. ഇന്ത്യൻ ഓയിൽ വൺ വഴി ഉപയോക്താക്കൾക്ക് റീഫിൽ മാനേജ് ചെയ്യാനും ഡെലിവറി സ്റ്റാറ്റസ് നിരീക്ഷിക്കാനും പുതിയ കണക്ഷനുകൾ എടുക്കാനും കഴിയും. പ്രതിസന്ധി ഘട്ടത്തിൽ ഈ ആപ്പ് ജനങ്ങൾക്ക് വളരെ പ്രയോജനപ്പെടുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. എച്ച്പി പേ, ഹലോ ബിപിസിഎൽ എന്നിവ ഉൾപ്പെടെയുള്ള മറ്റ് ഓയിൽ കമ്പനികളുടെ ആപ്പുകളും ഡൗൺലോഡുകളിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. ലോഞ്ച് ചെയ്തതു മുതൽ ആപ്പ് ചാർട്ടുകളിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ്ജിപിടി ഇതോടെ താഴേക്ക് പോയി. പശ്ചിമേഷ്യ സംഘർഷത്തിനിടെ പാചക വാതക ലഭ്യത ഉറപ്പാക്കുന്നതിൽ ഗാർഹിക ഉപയോക്താക്കൾക്ക് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെങ്കിലും വാണിജ്യ എൽപിജി വിതരണത്തിൽ ചില നിയന്ത്രണങ്ങൾ നിലവിൽവന്നിരുന്നു. Content Highlights: IndianOil One app overtakes ChatGPT as the most downloaded free app in India., LPG supply disruptions in West Asia are driving urgent consumer demand for utility apps., Major IT firms like Infosys and HCLTech are adjusting operations due to the commercial LPG crunch., Geopolitical tensions are directly influencing digital consumer behavior in India. Published: 16 Mar 2026, 09:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

AI യെ 'കൈവിട്ട്' ഇന്ത്യക്കാർ; ChatGPT-യെ പിന്തള്ളി ഇന്ത്യൻ ഓയിൽ LPG ബുക്കിങ് ആപ്പ് മുന്നിൽ
M
MathrubhumiSource Link
about 2 months ago