ടെക്‌നോളജി ഡെസ്‌ക് Last Updated: 17 March 2026, 01:46 PM IST എഐ രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനിടയുള്ള കേസിന്റെ വിചാരണ ഏപ്രില്‍-28 ന് ഓക്‌ലാന്‍ഡില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1. ഇലോണ്‍ മസ്‌ക് 2. സാം ഓള്‍ട്ട്മാന്‍ | Photo - AP, AFP വമ്പൻ ടെക് കമ്പനികൾ തമ്മിലടി വീണ്ടും മറനീക്കി പുറത്ത്. ഓപ്പൺഎഐ സഹസ്ഥാപകൻ സാം ഓൾട്ട്മാനെതിരെയുള്ള കേസിനെക്കുറിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് സാമൂഹിക മാധ്യമത്തിലൂടെ നടത്തിയ പരാമർശമാണ് ടെക് ലോകത്ത് ചർച്ചയാകുന്നത്. നിർമിതബുദ്ധി (എഐ)യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് നിയമയുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേസ് നടപടികൾക്ക് മുന്നോടിയായാണ് മസ്‌കിന്റെ പരാമർശം. To advertise here, ഓപ്പൺഎഐയ്‌ക്കെതിരായ 134 ബില്യൺ (13,400 കോടി) ഡോളറിന്റെ തട്ടിപ്പ് കേസ് വിജയിച്ചാൽ തനിക്ക് ലഭിക്കുന്ന ഓരോ ഡോളറും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി ചെലവഴിക്കുമെന്ന് മസ്‌ക് എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ആ തുക ഒരുക്കലും തന്റെ സമ്പത്ത് വർധിപ്പിക്കാൻ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം എഐ കമ്പനിയായ xAI-യുടെ എതിരാളിയായ ഓപ്പൺഎഐയെ ദുർബലപ്പെടുത്താൻ മസ്‌ക് ഈ കേസ് ഉപയോഗിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്. എഐ രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കാനിടയുള്ള കേസിന്റെ വിചാരണ ഏപ്രിൽ-28 ന് ഓക്‌ലാൻഡിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓപ്പൺഎഐ സഹസ്ഥാപകൻ സാം ഓൾട്ട്മാൻ കമ്പനിയെ അതിന്റെ യഥാർത്ഥ ലാഭരഹിത ലക്ഷ്യത്തിൽ വ്യതിചലിപ്പിച്ചുകൊണ്ട് തന്നെ വഞ്ചിച്ചു എന്നാണ് മസ്‌ക് ആരോപിക്കുന്നത്. 2010-കളുടെ മധ്യത്തിൽ മസ്‌ക് സംരംഭത്തിലേക്ക് ഏകദേശം 38-45 മില്യൺ ഡോളർ സംഭാവന ചെയ്തിരുന്നു. ഇതേത്തുടർന്ന് വഞ്ചിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മസ്‌കിന്റെ സംഘം 134 ബില്യൺ ഡോളർ വരെ നഷ്ടപരിഹാരമാണ് ആവശ്യപ്പെടുന്നത്. ഈ തുക മുഴുവൻ ജീവകരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം. മസ്‌കിന് ഓപ്പൺഎഐ ഏകദേശം 109 ബില്യൺ ഡോളർ നൽകേണ്ടി വന്നേക്കാം എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. മൈക്രോസോഫ്റ്റിന് 25 ബില്യൺ ഡോളറും നൽകേണ്ടി വന്നേക്കാമെന്ന് അവർ പറയുന്നു. എന്നാൽ ഓപ്പൺഎഐ ഈ വിലയിരുത്തലുകളെ തള്ളുകയാണ് ചെയ്യുന്നത്. ഒരു ലാഭരഹിത സ്ഥാപനത്തിന് സംഭാവന നൽകുന്നവർക്ക് ഉടമസ്ഥാവകാശം ഇല്ലെന്നും പിന്നീട് സൃഷ്ടിക്കപ്പെടുന്ന വാണിജ്യ മൂല്യത്തിന്റെ അനുപാത വിഹിതം അവകാശപ്പെടാൻ കഴിയില്ലെന്നും അവർ വാദിക്കുന്നു. 2017-ൽ മസ്‌ക് ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സംവിധാനത്തിന് സമ്മതിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ലാബിന്റെ പൂർണ്ണ നിയന്ത്രണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പ്രശ്‌നങ്ങൾ ഉണ്ടായതെന്നും ഓപ്പൺഎഐ പറയുന്നു. ഓപ്പൺഎഐയെ ടെസ്‌ലയുമായി ലയിപ്പിക്കാനുള്ള നിർദ്ദേശം നിരസിച്ചതിനെ തുടർന്നാണ് പിന്തുണ പിൻവലിച്ചതെന്നും കമ്പനി പറയുന്നു. ഇത്തരം അവകാശവാദങ്ങൾ മാസ്‌ക് നാലാം തവണയാണ് ഉന്നയിക്കുന്നതെന്നും കമ്പനിയുടെ മുന്നേറ്റം തടയുക എന്ന ലക്ഷ്യത്തോടെയുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇതെല്ലാമെന്നും അവർ ആരോപിക്കുന്നു. Content Highlights: Elon Musk pledges to donate all potential damages from the $134 billion OpenAI lawsuit to charity., The trial begins April 28, focusing on claims that OpenAI abandoned its nonprofit mission., OpenAI argues that nonprofit donors do not hold equity or ownership rights., The case involves high-profile witnesses including Sam Altman and Satya Nadella. Published: 17 Mar 2026, 01:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

AI രംഗത്തെ വൻ നിയമയുദ്ധം: കേസ് ജയിച്ചാൽ 13400 കോടി ഡോളർ ജീവകാരുണ്യ പ്രവർത്തനത്തിന്- മസ്‌ക്
M
MathrubhumiSource Link
about 2 months ago