ARJN, KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം 'ചില്ലറ ഫ്‌ളെക്‌സ്' പുറത്തിറങ്ങി

ARJN, KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം 'ചില്ലറ ഫ്‌ളെക്‌സ്' പുറത്തിറങ്ങി

M
MathrubhumiSource Link
ചാർട്ട്ബസ്റ്ററുകളായ 'കല്യാണി', 'നേര', 'ശരിയാ' എന്നീ ഗാനങ്ങളുടെ വൻ വിജയത്തിന് ശേഷം, ARJN, KDS, ഫിഫ്റ്റി 4 എന്നിവർ ഒന്നിക്കുന്ന പുതിയ ഗാനം 'ചില്ലറ ഫ്‌ളെക്‌സ്' പുറത്തിറങ്ങി. RONN ആണ് നിർമാണം. പുറത്തിറങ്ങുന്ന ഓരോ ഗാനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണവും അതിവേഗം വളരുന്ന ഗ്ലോബൽ ശ്രോതാക്കളും കേരളത്തിലെ മാറിക്കൊണ്ടിരിക്കുന്ന സംഗീത മേഖലയിൽ ഈ മൂവർ സംഘത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. To advertise here, ഡെഫ് ജാം റെക്കോർഡിങ്‌സ് ഇന്ത്യയുമായി സഹകരിച്ചുള്ള ഇവരുടെ വളർച്ച ഇന്ത്യൻ സംഗീതരംഗത്തെ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. തനത് സംസ്‌കാരത്തിൽ അടിയുറച്ചതും ആഗോള നിലവാരമുള്ളതുമായ സംഗീതവും ഒത്തുചേരുമ്പോൾ ഭാഷാഭേദമന്യേ സംഗീതം ആസ്വദിക്കപ്പെടുന്നു എന്നതിന് തെളിവാണ് ഇവരുടെ വിജയം. ഇന്ത്യൻ ഇൻഡി സംഗീതത്തിന് പുതിയ മാനം നൽകുന്ന കലാകാരന്മാരുടെ നിരയിൽ മുൻപന്തിയിലാണ് ഈ മൂവരും. കഠിനാധ്വാനത്തിന്റെയും സ്വയം കെട്ടിപ്പടുത്ത വ്യക്തിത്വത്തിന്റെയും കഥ പറയുന്ന, ഹൈ-എനർജി നിറഞ്ഞ ഒരു ഗാനമാണ് 'ചില്ലറ ഫ്‌ലെക്‌സ്'. 'എന്ത് പറയാനാ... നിനക്കറിയില്ല' എന്ന ഹുക്ക് ലൈനിലൂടെ, തന്നെ സംശയിച്ചവർക്കുള്ള മറുപടിയും തിരിച്ചറിയപ്പെടാത്ത ഒരിടത്തുനിന്നുള്ള വളർച്ചയും ഗാനം ആവിഷ്‌കരിച്ചിരിക്കുന്നു. ജീവിതാനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വരികളിൽ ആദ്യകാല പോരാട്ടങ്ങളും സമൂഹത്തിന്റെ പ്രതീക്ഷകളും വിജയത്തിന് പിന്നിലെ കഠിനാധ്വാനവും നിഴലനോക്കുന്നുണ്ട്. സംഗീതത്തെ ഒരു ശിക്ഷണമായും അതിജീവനമായും കാണുന്ന 'പാട്ടിന്റെ കളരി' തുടങ്ങിയ പ്രയോഗങ്ങൾ ഗാനത്തിന് കൂടുതൽ ആഴം നൽകുന്നവയാണ്. 'യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്നാണ് 'ചില്ലറ ഫ്‌ളെക്‌സ്' ഉണ്ടായത്. ആളുകൾ ഞങ്ങളെ കുറച്ചുകണ്ട കാലം മുതൽ ഇന്ന് കേൾക്കപ്പെടുന്ന നിലയിലേക്ക് എത്തിയ വരെയുള്ള യാത്ര ഇതിലുണ്ട്. അവഗണനകളും അനിശ്ചിതത്വങ്ങളും അതിനിടയിലെ ഞങ്ങളുടെ വിശ്വാസവുമാണ് ഈ ഗാനം. സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ഈ ഗാനവുമായി കണക്ട് ചെയ്യാൻ സാധിക്കും എന്ന് ഗാനത്തെക്കുറിച്ച് ARJN. പറയുന്നു. 'മനോഭാവത്തെക്കുറിച്ചും സമ്മർദ്ദങ്ങളെ അതിജീവിച്ച് സ്വയം തെളിയിക്കുന്നതിനെക്കുറിച്ചുമാണ് ഈ ട്രാക്ക്. ഇതിൽ പരുക്കൻ സ്വഭാവമുണ്ടെങ്കിലും, ഞങ്ങൾ പിന്നിട്ട ദൂരം നൽകുന്ന ആത്മവിശ്വാസവുമുണ്ട്. ആ ഊർജ്ജവും ആത്മവിശ്വാസവും ഒരുപോലെ നിലനിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്'-KDS കൂട്ടിച്ചേർത്തു. ഗാനത്തിനെക്കുറിച്ച് ഫിഫ്റ്റി 4 ന്റെ വാക്കുകൾ ഇങ്ങനെ: 'ഞാനും KDS-ഉം ചേർന്ന് ഈ ഗാനത്തിന്റെ വർക്ക് തുടങ്ങുമ്പോൾ ഇതൊരു സ്വപ്നമായിരുന്നു. അന്ന് ഞങ്ങൾ പാട്ടിലൂടെ ആഗ്രഹിച്ച പല കാര്യങ്ങളും ഇന്ന് യാഥാർഥ്യമായിരിക്കുന്നു. അതുകൊണ്ടാണ് 'ചില്ലറ ഫ്‌ളെക്‌സ്' എനിക്ക് പ്രിയപ്പെട്ടതാകുന്നത്. ജീവിതം ഒരു വട്ടം പൂർത്തിയാക്കിയതുപോലെ എനിക്ക് തോന്നുന്നു.'' ലളിതമായി തോന്നുന്ന വിജയങ്ങൾക്ക് പിന്നിൽ വർഷങ്ങളുടെ അദൃശ്യമായ അധ്വാനമുണ്ടെന്ന് ഈ ഗാനം ഓർമ്മിപ്പിക്കുന്നു. ഹിറ്റുകളുടെ നിര തുടരുമ്പോൾ, ARJN., KDS, ഫിഫ്റ്റി 4 എന്നിവർ കേവലം ശ്രദ്ധിക്കപ്പെടുക മാത്രമല്ല, കേരളത്തിൽ നിന്നുള്ള പുതിയൊരു ആഗോള സംഗീത ശൈലിക്ക് രൂപം നൽകുക കൂടിയാണ് ചെയ്യുന്നത്. Content Highlights: ARJN., KDS, and Fifty4 release their latest high-energy track 'Chillara Flex'., The song reflects on personal growth, overcoming skepticism, and the journey to success., Produced by RONN, the track aligns with their global sound and Def Jam Recordings India partnership., The lyrics emphasize hard work and resilience, resonating with anyone building their own path. Published: 28 Mar 2026, 06:46 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ARJN, KDS, ഫിഫ്റ്റി 4 എന്നിവരുടെ പുതിയ ഗാനം 'ചില്ലറ ഫ്‌ളെക്… | Boolokam