ആര്‍. അനന്തകൃഷ്ണൻ | മാതൃഭൂമി ന്യൂസ് Last Updated: 26 March 2026, 11:46 AM IST പിണറായി വിജയൻ | Photo: Mathrubhumi തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടീസിൽ ബിജെപി സീൽ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ആഭ്യന്തരവകുപ്പിൽ അസാധാരണ നടപടികൾ. സാമൂഹികമാധ്യമങ്ങളിൽനിന്ന് പോസ്റ്റുകൾ നീക്കാനുള്ള പോലീസ് ശ്രമത്തിൽ സർക്കാരിന് അതൃപ്തി. ഈ ആവശ്യം ഉന്നയിച്ച് നോട്ടീസുകൾ നൽകുന്നത് നിർത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. To advertise here, ബിജെപി സീൽ പതിച്ച രേഖ, തിരഞ്ഞെടുപ്പു കമ്മിഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ചുവെന്ന വിവാദത്തിന് തുടക്കമായത് സിപിഎമ്മിന്റെ വെളിപ്പെടുത്തലോടെ ആയിരുന്നു. ബിജെപിയുടെ സീൽ പതിച്ച രേഖ തങ്ങൾക്ക് ലഭിച്ചുവെന്ന് അവകാശപ്പെട്ട് സിപിഎം രംഗത്തെത്തുകയായിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്തുന്ന എക്‌സ്, മെറ്റ ഹാൻഡിലുകളിലെ വാർത്തകളും പോസ്റ്റുകളും നീക്കം ചെയ്യാനും കേസ് രജിസ്റ്റർ ചെയ്യാനും കമ്മിഷൻ, പോലീസിന് നിർദേശം നൽകിയത്. തുടർന്ന് പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ് നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പു കമ്മിഷനെതിരേ സിപിഎം കൊണ്ടുവന്ന ആരോപണത്തിൽ സിപിഎം നേതൃത്വം നൽകുന്ന സർക്കാരിന് കീഴിലെ പോലീസ് നടപടിയുമായി രംഗത്തിറങ്ങിയത് പാർട്ടിക്ക് അതൃപ്തിയുണ്ടാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്, നോട്ടീസ് അയക്കുന്ന നടപടിയിൽനിന്ന് പിന്മാറണമെന്ന് പോലീസ് ആസ്ഥാനത്തോട് ആവശ്യപ്പെട്ടത്. എന്നാൽ പോലീസ് ആസ്ഥാനം ഇത് അനുസരിച്ചിട്ടില്ലെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള ഈ നിർദേശം അനുസരിക്കാൻ ബാധ്യതയില്ലെന്നാണ് പോലീസ് ആസ്ഥാനം സ്വീകരിച്ചിരിക്കുന്ന നിലപാട്. കാരണം തിരഞ്ഞെടുപ്പു കമ്മിഷന്റെ കീഴിലാണ് ഇപ്പോൾ പോലീസിന്റെ പ്രവർത്തനം. അതിനാൽ കമ്മിഷന്റെ നിർദേശാനുസരണം പ്രവർത്തിക്കാനേ കഴിയൂവെന്നാണ് പോലീസ് നിലപാട്. അതിനാൽതന്നെ നോട്ടീസ് കൊടുക്കുന്നത് തുടരും. സീൽ വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെക്കലിൽ സാമൂഹികമാധ്യമമായ എക്‌സിനെതിരേ തിരുവനന്തപുരം സിറ്റി പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറെയും ഭായി- ഭായി എന്ന് പറയുന്നൊരു വീഡിയോ കഴിഞ്ഞദിവസം എക്‌സിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നുമണിക്കൂറിനകം നീക്കം ചെയ്യാൻ പോലീസിന്റെ സൈബർ വിങ് നിർദേശം നൽകിയിരുന്നെങ്കിലും അത് നീക്കംചെയ്തിട്ടില്ല. പിന്നാലെയാണ് വീഡിയോ പോസ്റ്റ്‌ചെയ്ത ആൾ, എക്‌സിന്റെ കോർപറേറ്റ് വിഭാഗം എന്നിവരെ ഒന്നുംരണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കലാപശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, മെറ്റയിലെ പോസ്റ്റുകൾ അവർ കേരള പോലീസ് സൈബർ വിങ്ങിന്റെ ആവശ്യം അനുസരിച്ച് പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. Content Highlights: Kerala CMO expresses dissatisfaction with police notices regarding social media posts., Controversy stems from allegations that the Election Commission sent documents with BJP seals., Police headquarters insists on following Election Commission directives despite CMO intervention., Case registered against X for failing to remove controversial video content. Published: 26 Mar 2026, 11:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

BJP സീൽ വിവാദം: സോഷ്യൽമീഡിയ പോസ്റ്റുകൾ നീക്കംചെയ്യാനുള്ള പോലീസ് നീക്കത്തിൽ CMO-യ്ക്ക് അതൃപ്തി
M
MathrubhumiSource Link
about 1 month ago