തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും. 56 എംഎൽഎമാർ ഇക്കുറി മത്സരരംഗത്തുണ്ട്. നിലവിലെ എംഎൽഎമാരിൽ എം.എം. മണിക്കും എം. മുകേഷിനും എ.എൻ. ഷംസീറിനും സീറ്റില്ല. ഉടുമ്പഞ്ചോലയിൽ എം.എം. മണിക്കു പകരം കെ.കെ. ജയചന്ദ്രൻ മത്സരിക്കും. സ്പീക്കർ എ.എൻ. ഷംസീറിനു പകരം തലശേരിയിൽ കാരായി രാജനാണ് മത്സരിക്കുക. എസ്. ജയമോഹനാണ് എം. മുകേഷിന് പകരക്കാരൻ. To advertise here, സ്ഥാനാർഥികൾ 1. മഞ്ചേശ്വരം - കെ.ആർ. ജയാനന്ദ 2. ഉദുമ - അഡ്വ. സി.എച്ച്. കുഞ്ഞമ്പു 3. തൃക്കരിപ്പൂർ - ഡോ. വി.പി.പി. മുസ്‌തഫ 4. പയ്യന്നൂർ - ടി.ഐ. മധുസൂദനൻ 5. തളിപ്പറമ്പ് - പി.കെ. ശ്യാമള 6. അഴീക്കോട് - കെ.വി. സുമേഷ് 7. കല്ല്യാശ്ശേരി - എം. വിജിൻ 8. ധർമ്മടം - പിണറായി വിജയൻ 9. മട്ടന്നൂർ - വി.കെ. സനോജ് 10. പേരാവൂർ - കെ.കെ. ശൈലജ 11. തലശ്ശേരി - കാരായി രാജൻ 12. മാനന്തവാടി - ഒ.ആർ. കേളു 13. സുൽത്താൻബത്തേരി - എം.എസ്. വിശ്വനാഥൻ 14. കുറ്റിയാടി - കെ.പി. കുഞ്ഞമ്മദ് കുട്ടി 15. പേരാമ്പ്ര - ടി.പി. രാമകൃഷ്‌ണൻ 16. ബാലുശ്ശേരി - അഡ്വ. കെ.എം. സച്ചിൻദേവ് 17. കൊയിലാണ്ടി - കെ. ദാസൻ 18. കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ 19. ബേപ്പൂർ - പി.എ. മുഹമ്മദ് റിയാസ് 20. തിരുവമ്പാടി - ലിന്റോ ജോസഫ് 21. പൊന്നാനി - അഡ്വ. എം.കെ. സക്കീർ 22. വണ്ടൂർ - ഡോ. കെ.കെ. ദാമോദരൻ 23. പെരിന്തൽമണ്ണ - വി.പി. മുഹമ്മദ് ഹനീഫ 24. മങ്കട - എം.പി. അലവി 25. തൃത്താല - എം.ബി. രാജേഷ് 26. തരൂർ - പി.പി. സുമോദ് 27. ആലത്തൂർ - ടി.എം. ശശി 28. നെന്മാറ - കെ. പ്രേമൻ 29. ഷൊർണ്ണൂർ - പി. മമ്മിക്കുട്ടി 30. ഒറ്റപ്പാലം - അഡ്വ. കെ. പ്രേംകുമാർ 31. കോങ്ങാട് - അഡ്വ. കെ. ശാന്തകുമാരി 32. മലമ്പുഴ - എ. പ്രഭാകരൻ 33. കുന്നംകുളം - എ.സി. മൊയ്‌തീൻ 34. ചേലക്കര - യു.ആർ. പ്രദീപ് 35. മണലൂർ - പ്രൊഫ: സി. രവീന്ദ്രനാഥ് 36. ഗുരുവായൂർ - എൻ.കെ. അക്‌ബർ 37. പുതുക്കാട് - കെ.കെ. രാമചന്ദ്രൻ 38. ഇരിങ്ങാലക്കുട - ഡോ. ആർ. ബിന്ദു 39. വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പള്ളി 40. അങ്കമാലി - സാജു പോൾ 41. ആലുവ - അഡ്വ. എ.എം. ആരിഫ് 42. കുന്നത്തുനാട് - പി.വി. ശ്രീനിജിൻ 43. വൈപ്പിൻ - അഡ്വ. എം.ബി. ഷൈനി 44. കളമശ്ശേരി - പി. രാജീവ് 45. തൃക്കാക്കര - അഡ്വ. പുഷ്‌പാദാസ് 46. കൊച്ചി - കെ.ജെ. മാക്‌സി 47. തൃപ്പൂണിത്തുറ - കെ.എൻ. ഉണ്ണികൃഷ്‌ണൻ 48. കോതമംഗലം - ആന്റണി ജോൺ 49. ഉടുമ്പൻചോല - കെ.കെ. ജയചന്ദ്രൻ 50. ദേവികുളം - അഡ്വ. എ. രാജ 51. ഏറ്റുമാനൂർ - വി.എൻ. വാസവൻ 52. കോട്ടയം - അഡ്വ. കെ. അനിൽകുമാർ 53. പുതുപ്പള്ളി - കെ.എം. രാധാകൃഷ്‌ണൻ 54. അരൂർ - ദലീമ 55. ആലപ്പുഴ - പി.പി. ചിത്തരഞ്‌ജൻ 56. അമ്പലപ്പുഴ - എച്ച്. സലാം 57. കായംകുളം - അഡ്വ. യു. പ്രതിഭ 58. ചെങ്ങന്നൂർ - സജി ചെറിയാൻ 59. മാവേലിക്കര - എം.എസ്. അരുൺ കുമാർ 60. ആറന്മുള - വീണാ ജോർജ്ജ് 61. കോന്നി - അഡ്വ. കെ.യു. ജനീഷ്‌കുമാർ 62. കൊട്ടാരക്കര - കെ.എൻ. ബാലഗോപാൽ 63. കുണ്ടറ - എസ്.എൽ. സജികുമാർ 64. ഇരവിപുരം - എം. നൗഷാദ് 65. കൊല്ലം - എസ്. ജയമോഹൻ 66. വർക്കല - അഡ്വ. വി. ജോയി 67. ആറ്റിങ്ങൽ - ഒ.എസ്. അംബിക 68. വാമനപുരം - അഡ്വ. ഡി.കെ. മുരളി 69. കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ 70. വട്ടിയൂർക്കാവ് - അഡ്വ. വി.കെ. പ്രശാന്ത് 71. നേമം - വി. ശിവൻകുട്ടി 72. കാട്ടാക്കട - അഡ്വ. ഐ.ബി. സതീഷ് 73. അരുവിക്കര - അഡ്വ. ജി. സ്റ്റീഫൻ 74. നെയ്യാറ്റിൻകര - കെ. ആൻസലൻ 75. പാറശ്ശാല - സി.കെ. ഹരീന്ദ്രൻ സ്വതന്ത്രർ 1. കുന്നമംഗലം - പി.ടി.എ. റഹീം 2. താനൂർ - വി. അബ്‌ദുറഹ്മാൻ 3. വേങ്ങര - മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ 4. നിലമ്പൂർ - യു. ഷറഫലി 5. തവനൂർ - ഡോ. കെ.ടി. ജലീൽ 6. ചവറ - ഡോ: സുജിത് വിജയൻ തിരുവനന്തപുരത്തെ സ്ഥാനാർഥി പ്രഖ്യാപനം തൊണ്ടിമുതൽ കേസിന്റെ വിധി വന്നതിനുശേഷം. പാലക്കാട് ഉൾപ്പടെ അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. ഏപ്രിൽ ഒൻപതാം തീയതി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മേയ് നാലാം തീയതിയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പുതുച്ചേരിയിലെ മാഹി മണ്ഡലത്തിലെ സ്ഥാനാർഥിയെയും എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചു. അഡ്വ. ടി. അശോക് കുമാർ ഇവിടെനിന്ന് ജനവിധി തേടും. Content Highlights: Official announcement of 86 CPM candidates for the upcoming assembly elections., Includes 56 sitting MLAs seeking re-election., Confirmation of independent candidate support in key constituencies., Election timeline and counting dates provided. Published: 15 Mar 2026, 05:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

CPM 86 സീറ്റിൽ; മണിക്കും ഷംസീറിനും സീറ്റില്ല, പാലക്കാട് ഉൾപ്പടെ 5 സ്വതന്ത്ര സ്ഥാനാർഥികൾ പിന്നീട്
M
MathrubhumiSource Link
about 2 months ago