Codex ഉപയോഗം വ്യാപകമാക്കാൻ OpenAI; മുൻനിര ഐടി കമ്പനികളുമായി പങ്കാളിത്തത്തിന് നീക്കം

Codex ഉപയോഗം വ്യാപകമാക്കാൻ OpenAI; മുൻനിര ഐടി കമ്പനികളുമായി പങ്കാളിത്തത്തിന് നീക്കം

ടെക്‌നോളജി ഡെസ്‌ക് Last Updated: 22 April 2026, 06:09 PM IST മുന്‍നിര ഐടി കമ്പനികളുടെ സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്റ് പ്രവര്‍ത്തനങ്ങളിലുടനീളം Codex വിന്യസിക്കുക എന്നതാണ് ഓപ്പണ്‍എഐ ലക്ഷ്യം. പ്രതീകാത്മകചിത്രം | AI, AFP കോർപ്പറേറ്റ് ലോകത്ത് Codex എഐ ടൂളിന്റെ സ്വീകാര്യത വർധിപ്പിക്കാനുള്ള നീക്കങ്ങളുമായി സാം ഓൾട്ട്മാൻ നയിക്കുന്ന ഓപ്പൺഎഐ. ഇതിന്റെ ഭാഗമായി ആഗോള കൺസൾട്ടിങ് - ഐടി സേവന കമ്പനികളുമായുള്ള പങ്കാളിത്തം വിപുലീകരിക്കാൻ കമ്പനി ശ്രമങ്ങൾ തുടങ്ങിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. അക്‌സഞ്ചർ, കാപ്‌ജെമിനി, സിജിഐ, കോഗ്‌നിസന്റ്, ഇൻഫോസിസ്, പിഡബ്ല്യുസി, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) എന്നിവയുൾപ്പെടെയുള്ള പ്രധാന സിസ്റ്റംസ് ഇന്റഗ്രേറ്ററുകളുമായി കമ്പനി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എഐ രംഗത്തെ വർധിച്ചുവരുന്ന മത്സരത്തിനിടയിലാണിത്. To advertise here, മുൻനിര ഐടി കമ്പനികളുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രവർത്തനങ്ങളിലുടനീളം Codex വിന്യസിക്കുക എന്നതാണ് ഓപ്പൺഎഐ ലക്ഷ്യം. നീക്കങ്ങളുടെ ഭാഗമായി ഓപ്പൺഎഐ Codex Labs എന്നൊരു സംരംഭവും ആരംഭിക്കും ഇതിലൂടെ ഓപ്പൺഎഐയിലെ വിദഗ്ദ്ധരെ നേരിട്ട് ഐടി കമ്പനികളിൽ വിന്യസിക്കും. ഈ ടീമുകളാവും Codex വിന്യാസത്തിനും ഐടി കമ്പനികളുടെ പ്രവർത്തനങ്ങളുമായി അത് പൊരുത്തപ്പെടുത്തുന്നതിലും നേതൃത്വം നൽകുക. കോഡ് എഴുതുക, അവലോകനം ചെയ്യുക, യുക്തിസഹമായി വിശകലനം ചെയ്യുക എന്നിവയുൾപ്പെടെയുള്ള സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ലൈഫ്സൈക്കിളിന്റെ വിവിധ ഘട്ടങ്ങളെ പിന്തുണയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള എഐ ടൂളാണ് Codex. ഈ ടൂളിന് സമീപകാലത്തായി വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നാണ് ഓപ്പൺഎഐ അവകാശപ്പെടുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ഏകദേശം 30 ലക്ഷം ഡെവലപ്പർമാർ ഇത് ഉപയോഗിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 40 ലക്ഷത്തിലധികം ഡെവലപ്പർമാർ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ആന്ത്രോപിക് പോലുള്ള കമ്പനികളിൽ നിന്നുള്ള മത്സരത്തെ ഓപ്പൺഎഐ അഭിമുഖീകരിക്കുന്നതിന് ഇടയിലാണ് ഇത്തരം നീക്കങ്ങൾ എന്നതും ശ്രദ്ധേയമാണ്. ആന്ത്രോപിക്കിന്റെ ക്ലോഡ് മോഡലുകൾ കോഡിങ്, മറ്റുജോലികൾ എന്നിവയ്ക്കായി കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്. Microosft, Google, Amazon എന്നിവയുൾപ്പെടെയുള്ള പ്രധാന ടെക് കമ്പനികളും ബിസിനസ് ഉപയോഗത്തിനായി പ്രത്യേകം തയ്യാറാക്കിയ എഐ ടൂളുകളിൽ നിക്ഷേപം നടത്തുന്നുണ്ട്. Content Highlights: OpenAI is partnering with global IT giants like TCS, Infosys, and Accenture to scale Codex., Launch of 'Codex Labs' to provide on-site AI implementation support for enterprises., Strategic pivot to prioritize core AI tools like Codex and ChatGPT over experimental projects., Codex usage has surged to over 4 million developers globally., Direct competition with Anthropic's Claude and major tech firm AI offerings. Published: 22 Apr 2026, 06:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

Codex ഉപയോഗം വ്യാപകമാക്കാൻ OpenAI; മുൻനിര ഐടി കമ്പനികളുമായി… | Boolokam