ഓട്ടോമൊബൈല്‍ ഡെസ്‌ക് Last Updated: 22 April 2026, 04:42 PM IST നിലവില്‍ ബ്രസീല്‍ മാത്രമാണ് വാഹനങ്ങളില്‍ 100 ശതമാനം എഥനോള്‍ (E100) ഇന്ധനം ഉപയോഗിക്കുന്ന രാജ്യം. അതേസമയം, സ്വീഡന്‍ പോലുള്ള ചില രാജ്യങ്ങളില്‍ നിലവില്‍ E85 ഇന്ധനം ഉപയോഗിക്കുന്നുണ്ട്. 1. പ്രതീകാത്മകചിത്രം 2. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി | Photo - AI, PTI രാജ്യത്ത് ഭാവിയിൽ 100 ശതമാനം എഥനോൾ ഇന്ധന ഉപയോഗം സാധ്യമാക്കുന്നതിനായി ശക്തമായി വാദിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യൻ ഫെഡറേഷൻ ഓഫ് ഗ്രീൻ എനർജിയുടെ ഗ്രീൻ ട്രാൻസ്‌പോർട്ട് കോൺക്ലേവിലാണ് അദ്ദേഹം ഈ വാദം ഉന്നയിച്ചത്. പശ്ചിമേഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ഇറക്കുമതിയിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയാണ് എഥനോൾ ഇന്ധന ഉപയോഗം വർധിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. ഊർജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. To advertise here, എന്താണ് E100 ഇന്ധനം? വളരെ ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ ഇന്ധന മിശ്രിതമാണ് E100. ഇതിൽ 95 മുതൽ 100 ശതമാനം വരെ എഥനോൾ അടങ്ങിയിരിക്കും. രാജ്യത്ത് ഇന്ത്യൻ ഓയിൽ അവതരിപ്പിച്ച എഥനോൾ 100 ഇന്ധനത്തിൽ 93 മുതൽ 93.5 ശതമാനം വരെ എഥനോളാണ് അടങ്ങിയിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാൽ ഏകദേശം 5 ശതമാനം പെട്രോളും 1.5 ശതമാനം കോ-സോൾവന്റും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ട് 100 ശതമാനം എഥനോൾ ബ്ലൻഡിങ്? 100 ശതമാനം എഥനോൾ-ബ്ലൻഡ് പെട്രോളിന്റെ ഉപയോഗം ഫോസിൽ ഇന്ധന ഇറക്കുമതിയിലുള്ള രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാദിക്കുന്നത്. ഇറക്കുമതി കുറച്ചുകൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്. നിലവിൽ പ്രതിവർഷം ഏകദേശം 22 ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഇതിലൂടെ നികത്താനാകും. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം പ്രതിസന്ധികളിൽനിന്ന് രാജ്യത്തിന് മുക്തമാകാൻ കഴിയും. സമീപ വർഷങ്ങളിലായി ബയോഫ്യൂവൽ പ്രോഗ്രാമിൽ ഇന്ത്യ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2026 ഏപ്രിൽ 1 മുതൽ E20 (20 ശതമാനം എഥനോൾ-ബ്ലൻഡഡ് പെട്രോൾ) വിപണിയിലുണ്ട്. അതിനിടെയാണ് സർക്കാർ ഇപ്പോൾ E100 അല്ലെങ്കിൽ E85-ന് വേണ്ടി വാദിക്കുന്നതും ഫ്‌ളെക്‌സ്-ഫ്യൂവൽ വാഹനങ്ങളിലേക്ക് (FFVs) മാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും. 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന CAFE III (കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ എഫിഷൻസി) മാനദണ്ഡങ്ങൾ ഇലക്ട്രിക്, ഫ്‌ളെക്‌സ്-ഫ്യൂവൽ സാങ്കേതികവിദ്യകളുടെ സ്വീകാര്യത പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. E85 ഇന്ധനം സംബന്ധിച്ച കരട് വിജ്ഞാപനത്തിന്റെ നടപടികൾ അവസാന ഘട്ടങ്ങളിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഉയർന്ന ബ്ലെൻഡിങ് അടിസ്ഥാന സൗകര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. നിലവിൽ ബ്രസീൽ മാത്രമാണ് വാഹനങ്ങളിൽ 100 ശതമാനം എഥനോൾ (E100) ഇന്ധനം ഉപയോഗിക്കുന്ന രാജ്യം. അതേസമയം, സ്വീഡൻ പോലുള്ള ചില രാജ്യങ്ങളിൽ നിലവിൽ E85 ഇന്ധനം ഉപയോഗിക്കുന്നുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ E5 മുതൽ E10 വരെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഉയർന്ന അളവിൽ എഥനോൾ അടങ്ങിയ ഇന്ധനങ്ങളിലേക്ക് മാറുന്നതിൽ വാഹന നിർമ്മാതാക്കൾക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. വാഹനങ്ങളിൽ കൂടുതൽ സാങ്കേതിക മെച്ചപ്പെടുത്തലുകൾ ആവശ്യമായി വരും. എഥനോളിന്റെ ഉയർന്ന സാന്ദ്രത കൈകാര്യം ചെയ്യാൻ കഴിയുന്ന എഞ്ചിനുകൾ വികസിപ്പിക്കുകയും ട്യൂൺ ചെയ്യുകയും ചെയ്യുക എന്നതാണ് ഒരു പ്രധാന വെല്ലുവിളി. ഇത് മറികടക്കേണ്ടത് ആദ്യത്തെ പ്രധാന പ്രശ്‌നമായിരിക്കും. എങ്കിലും ഈ മാറ്റം ഉയർന്ന പവർ ഔട്ട്പുട്ടും മെച്ചപ്പെട്ട കാര്യക്ഷമതയും നൽകുന്നതുവഴി ഉപയോക്താക്കൾക്ക് പ്രയോജനകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ഇന്ധനം രാജ്യത്തുതന്നെ ഉത്പാദിപ്പിക്കുന്നതുമൂലം വില കുറയുകയും ചെയ്യും. വാഹനങ്ങൾ കൂടുതൽ പാരിസ്ഥിതിക സൗഹൃദവും ആകും. Content Highlights: Government target to reduce fossil fuel import dependence from 87%., Transition focus towards Flex-Fuel Vehicles (FFVs) for E100/E85., Potential for significant national financial savings on oil imports., Technical engine tuning required to handle ethanol corrosivity., E20 rollout completed April 2026; future focus on higher blending. Published: 22 Apr 2026, 04:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

E100 പെട്രോൾ വരുമോ? പ്രതിവർഷം 22 ലക്ഷം കോടിരൂപ ലാഭിക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി
M
MathrubhumiSource Link
18 days ago