F-15 വീണതറിഞ്ഞ് ട്രംപ് അക്ഷമനായി,ആക്രോശിച്ചു, വാർറൂം മീറ്റിങ്ങുകളിൽനിന്ന് മാറ്റിനിർത്തി

F-15 വീണതറിഞ്ഞ് ട്രംപ് അക്ഷമനായി,ആക്രോശിച്ചു, വാർറൂം മീറ്റിങ്ങുകളിൽനിന്ന് മാറ്റിനിർത്തി

വാഷിങ്ടൺ: ഏപ്രിൽ മൂന്നിന് ഇറാനിൽ യുഎസിന്റെ F-15 വിമാനം വെടിവെച്ചിട്ടതും രണ്ട് യുഎസ് സൈനികരെ കാണാതായതുമായി വിവരം അറിഞ്ഞതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണിക്കൂറുകളോളം സഹായികളോട് ദേഷ്യപ്പെട്ടതായി റിപ്പോർട്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ വാർ റൂം ബ്രീഫിങ്ങുകളിൽനിന്ന് ട്രംപിനെ മാറ്റിനിർത്തിയതായും വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. എന്നാൽ, വൈറ്റ് ഹൗസ് ഈ റിപ്പോർട്ട് തള്ളി. ട്രംപ് നമ്മുടെ രാജ്യത്തിന് ആവശ്യമായ സ്ഥിരതയുള്ള നേതാവായി തുടരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. To advertise here, F-15 വിമാനം വെടിവെച്ചിട്ടതോടെ അപകടസാധ്യതയുള്ള രക്ഷാപ്രവർത്തനത്തിന് കാരണമായിത്തീർന്നിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയ ഒരു ജീവനക്കാരനെ യുഎസ് സേന വേഗത്തിൽ രക്ഷപ്പെടുത്തി. രണ്ടാമത്തെയാൾ, 24 മണിക്കൂറിലേറെ ഇറാനിൽ കുടുങ്ങിക്കിടന്നു. ഇറാനിയൻ സേന കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്നതിന് മുമ്പ് സൈനികനെ കണ്ടെത്താനും പുറത്തെത്തിക്കാനും തീവ്രവും ത്വരിതവുമായ നടപടികളാണ് യുഎസ് സേന നടപ്പാക്കിയത്. സംഘർഷം എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ ഭയം വർദ്ധിച്ചുവരികയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സാഹചര്യം കൂടുതൽ വഷളായപ്പോൾ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്ൽസ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അടുത്ത 24 മണിക്കൂറിനുള്ളിൽ മിനിറ്റ്-ബൈ-മിനിറ്റ് അപ്‌ഡേറ്റുകൾക്കായി സിറ്റുവേഷൻ റൂമിലേക്ക് വിളിച്ചു. ട്രംപിനെ ഈ മീറ്റിങ്ങുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ഫോൺ കോളുകൾ വഴി മാത്രം അദ്ദേഹത്തെ വിവരമറിയിച്ചു. ഏപ്രിൽ 4 ന് വൈകുന്നേരം, കാണാതായ സൈനികനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി എന്ന് ട്രംപിനെ അറിയിച്ചു. ഈ പ്രവർത്തനം സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയുടെ (CIA) പിന്തുണയോടെയാണ് സാധ്യമായതെന്നും, ഏജൻസി പെൻ്റഗണിനെയും വൈറ്റ് ഹൗസിനെയും സൈനികൻ്റെ സ്ഥാനം അറിയിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിൽ ഈ ദൗത്യത്തിൻ്റെ വിജയത്തെക്കുറിച്ച് വീമ്പിളക്കുകയും ഏകദേശം 2 മണിക്ക് (പ്രാദേശിക സമയം) ഉറങ്ങാൻ പോകുകയും ചെയ്തു. രക്ഷപ്പെട്ട സൈനികനെ ശത്രുക്കളാൽ വേട്ടയാടപ്പെട്ട ധീരനായ യോദ്ധാവ് എന്നാണ് ട്രംപിന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചത്. അടുത്ത ദിവസം രാവിലെ, ട്രംപ് തൻ്റെ പ്രസ്താവനകൾ കൂടുതൽ കടുപ്പിച്ചു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാനോട് ആവശ്യപ്പെട്ടുകൊണ്ട് അനുസരിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഏപ്രിൽ 7 ന് അദ്ദേഹം കൂടുതൽ മുന്നോട്ട് പോയി, ഇറാൻ തന്ത്രപ്രധാനമായ ജലപാത തുറക്കാൻ സമ്മതിച്ചില്ലെങ്കിൽ ഇറാൻ രാത്രിയോടെ നശിക്കും എന്ന് ഭീഷണിപ്പെടുത്തി. മണിക്കൂറുകൾക്ക് ശേഷം രണ്ട് ആഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തു. Content Highlights: An American F-15 aircraft was downed in Iran in April 2026., US forces conducted an urgent rescue operation for two missing soldiers., White House officials managed the crisis via the Situation Room, excluding Trump from initial briefings., Trump issued strong warnings to Iran regarding the Hormuz Strait following the successful rescue., A two-week ceasefire was declared after escalating threats. Published: 20 Apr 2026, 08:43 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

F-15 വീണതറിഞ്ഞ് ട്രംപ് അക്ഷമനായി,ആക്രോശിച്ചു, വാർറൂം മീറ്റി… | Boolokam