ടെക്‌നോളജി ഡെസ്‌ക് Last Updated: 30 March 2026, 02:19 PM IST പട്ടേലിന്റെ ഇമെയില്‍ ചോര്‍ന്നകാര്യം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിരുന്നു. എഫ്ബിഐ അടക്കമുള്ള ഏജന്‍സികള്‍ പിന്നീട് ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി ഡൊമെയ്നുകള്‍ പിടിച്ചെടുത്തിരുന്നു. 1. പ്രതീകാത്മകചിത്രം 2. കാഷ് പട്ടേല്‍ | Photo - AP,AI എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ (കാശ്യപ് പട്ടേൽ) സ്വകാര്യ ഇമെയിൽ ചോർത്തിയെന്നും സ്വകാര്യ ചിത്രങ്ങളും രേഖകളും മോഷ്ടിച്ചതും ഇറാൻ കേന്ദ്രീകരിച്ചുള്ള ഹാൻഡല ഹാക്ക് ടീം എന്ന ഹാക്കർ ഗ്രൂപ്പെന്ന് വെളിപ്പെടുത്തൽ. മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെതിരെ അടുത്തിടെ നടക്കുന്ന ഏറ്റവും സങ്കീർണമായ സൈബർ ആക്രമണങ്ങളിൽ ഒന്നാണിതെന്ന് വിലയിരുത്തപ്പെടുന്നു. To advertise here, യുഎസിലെ ഏറ്റവും വലിയ മെഡിക്കൽ ഉപകരണ നിർമാതാക്കളിൽ ഒന്നായ സ്‌ട്രൈക്കറിനെതിരെ സൈബർ ആക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതും ഈ ഹാക്കർ ഗ്രൂപ്പ് തന്നെയായിരുന്നു. പലസ്തീൻ അനുകൂല ഹാക്കർമാരുടെ ഒരു കൂട്ടായ്മ എന്നാണ് ഹാൻഡല സ്വയം വിശേഷിപ്പിക്കുന്നത്. മാർച്ച് 11-നാണ് മിഷിഗൺ ആസ്ഥാനമായ സ്‌ട്രൈക്കറിനുനേരെ സൈബർ ആക്രമണം ഉണ്ടാകുന്നത്. കമ്പനിയുടെ വലിയ അളവിലുളള ഡാറ്റാ ശേഖരം നീക്കം ചെയ്യപ്പെട്ടു. കമ്പനിയുടെ പ്രവർത്തനങ്ങൾ ഒരാഴ്ചയോളം തടസപ്പെടുത്തുകയും ചെയ്തിരുന്നു. അടുത്തിടെയാണ് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിന്റെ ഇമെയിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത്. എഫ്ബിഐ ഡയറക്ടറുടെ സ്വകാര്യ ചിത്രങ്ങളുടെ ശേഖരം ഹാക്കർമാർ പുറത്തുവിട്ടു. അദ്ദേഹം വലിയ മദ്യക്കുപ്പിയുമായി കണ്ണാടിക്ക് മുന്നിൽനിന്ന് സെൽഫി എടുക്കുന്ന ചിത്രമടക്കം ചോർത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നത്. പട്ടേലിന്റെ ഇമെയിൽ ചോർന്ന കാര്യം ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിരുന്നു. എഫ്ബിഐ അടക്കമുള്ള ഏജൻസികൾ പിന്നീട് ഗ്രൂപ്പുമായി ബന്ധപ്പെട്ട നിരവധി ഡൊമെയ്നുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ ഹാക്കർമാർ വൈകാതെ തന്നെ ഓൺലൈൻ സാന്നിധ്യം പുനഃസ്ഥാപിച്ചു. അവരുടെ ശക്തിയും പ്രതിരോധശേഷിയും എടുത്തു കാണിക്കുന്നതാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. Content Highlights: Handala Hack Team claims responsibility for breaching FBI Director Kash Patel's personal email., Leaked content includes personal photos and sensitive correspondence from 2010-2019., The group previously targeted medical giant Stryker, causing massive data disruption., US authorities have issued a $10 million bounty for information on the group's operators. Published: 30 Mar 2026, 02:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

FBI ഡയറക്ടറുടെ ഇമെയിലും ചോർത്തി ഇറാൻ ഹാക്കർമാർ, നീക്കം 'സ്‌ട്രൈക്കർ' ആക്രമണത്തിന് പിന്നാലെ
M
MathrubhumiSource Link
about 1 month ago