IIM ബെംഗളൂരു പ്ലേസ്മെന്റ് 2026: 596 വിദ്യാർത്ഥികൾക്ക് കമ്പനികളിൽ നിന്ന് ലഭിച്ചത് 664 ഓഫറുകൾ

IIM ബെംഗളൂരു പ്ലേസ്മെന്റ് 2026: 596 വിദ്യാർത്ഥികൾക്ക് കമ്പനികളിൽ നിന്ന് ലഭിച്ചത് 664 ഓഫറുകൾ

M
MathrubhumiSource Link
Career desk Last Updated: 22 Mar 2026, 05:58 pm IST ഐഐഎം ബെംഗളൂരു.|Photo:  IIM Bangalore ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബെംഗളൂരുവിലെ (IIMB) 2024-26 ബാച്ചിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (PGP) & പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ബിസിനസ് അനലിറ്റിക്‌സ് (PGPBA) എന്നിവയുടെ ഫൈനൽ, ലേറ്ററൽ പ്ലേസ്മെന്റ് പ്രക്രിയ പൂർത്തിയായി. 596 വിദ്യാർത്ഥികൾക്ക് 177 റിക്രൂട്ടർമാരിൽ നിന്ന് ആകെ 664 ജോലി ഒഴിവുകൾ ലഭിച്ചു. To advertise here, സ്ഥാപനത്തിന്റെ കണക്കനുസരിച്ച്, 45% ഓഫറുകളുമായി മാനേജ്മെന്റ് കൺസൾട്ടിങ് ആണ് മുൻനിരയിൽ. ടെക്‌നോളജി, പ്രൊഡക്റ്റ് മാനേജ്മെന്റ് ജോലികൾ 15%, ഇൻവെസ്റ്റ്‌മെന്റ് ബാങ്കിങ് 11% എന്നിങ്ങനെ പിന്നാലെയുണ്ട്. 94 ഓഫറുകളുമായി Accenture Strategy ആണ് ഏറ്റവും കൂടുതൽ ഓഫറുകൾ നൽകിയത്. പങ്കെടുത്ത കമ്പനികളിൽ ഏകദേശം 35% ആദ്യമായി റിക്രൂട്ട് ചെയ്യുന്നവരായിരുന്നു. ഏറ്റവും കൂടുതൽ ഓഫറുകൾ നൽകിയവരിൽ Accenture 101 ഓഫറുകളുമായി ഒന്നാമതെത്തി, Boston Consulting Group (29), Bain & Company (23), EEY-Parthenon (23), American Express (15), Kearney (13), Tata Consultancy Services (11) എന്നിവയാണ് തുടർന്നുള്ള കമ്പനികൾ. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും പ്ലേസ്മെന്റ് പ്രക്രിയ സുഗമമായി നടന്നുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. Content Highlights: 596 students received 664 total job offers., Management consulting dominated with 45% of total offers., Accenture emerged as the top recruiter with 101 offers., 35% of the participating companies were first-time recruiters., Successful placement despite global market uncertainty. Published: 21 Mar 2026, 03:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

IIM ബെംഗളൂരു പ്ലേസ്മെന്റ് 2026: 596 വിദ്യാർത്ഥികൾക്ക് കമ്പന… | Boolokam