IIT പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടു, ഇന്ന് ജോലിചെയ്യുന്നത് മെറ്റയിൽ; വാർഷിക ശമ്പളം ഒരു കോടി

IIT പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടു, ഇന്ന് ജോലിചെയ്യുന്നത് മെറ്റയിൽ; വാർഷിക ശമ്പളം ഒരു കോടി

പ്ര വേശന പരീക്ഷകൾ പാസാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കരുതുന്നത്. ഓർക്കാപുറത്ത് നേരിടേണ്ടി വരുന്ന പല തിരിച്ചടികളെയും നേരിടാനുള്ള മനോധൈര്യം പലർക്കുമുണ്ടാകാറില്ല. ഒരവസരം നഷ്ടപ്പെട്ടു എന്നു കരുതി അതുവെച്ച് നമ്മുടെ ഭാവിയെ മൊത്തം നിർവചിക്കേണ്ടതില്ല എന്നോർമിപ്പിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായ ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർ അമിത് ദത്തയുടെ കരിയർ. To advertise here, IITയിൽ പ്രവേശനം നേടാനാവാതെ പോയത് എങ്ങനെയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ലണ്ടനിൽ താമസിക്കുന്ന അമിത് ദത്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിശദമാക്കുന്നുണ്ട്. നിരാശകൊണ്ട് തളരാതെ, അദ്ദേഹം അതിനെ പ്രചോദനാത്മകമായി ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ ഗൂഗിൾ, മെറ്റ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിച്ചു. വിദ്യാഭ്യാസപരമായി തിരിച്ചടികൾ നേരിട്ട ശേഷം മെറ്റയിൽ എത്തിയ അമിത് 1.7 കോടി രൂപയുടെ ഉയർന്ന പാക്കേജ് ആണ് നേടിയത്. ഒരു തിരിച്ചടിക്ക് തന്റെ ഭാവിയെ തീരുമാനിക്കാൻ കഴിയുമെന്ന് ഭയക്കുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അമിതിന്റെ ജീവിതയാത്ര പ്രചോദനമാണ്. 2018-ൽ IIT പ്രവേശന പരീക്ഷ പാസ്സാവാത്തതിനെക്കുറിച്ചും പിന്നീട് ഗൂഗിളിൽ ജോലി ലഭിച്ചതിനെക്കുറിച്ചും, അവസാനം മെറ്റയിൽ അവസരം ലഭിച്ച ശേഷം ലണ്ടനിലേക്ക് മാറിയതിനെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ തുറന്നുപറയുന്നുണ്ട്. IIT പ്രവേശന പരീക്ഷ ജയിച്ച സഹപാഠികളെല്ലാം മികച്ച എൻജിനിയറിങ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയപ്പോൾ താൻ പാസ്സാവാത്തത് വൈകാരികമായി വേദനാജനകമായിരുന്നെന്ന് ദത്ത വെളിപ്പെടുത്തി. എല്ലാവരും പ്രശസ്തമായ ക്യാമ്പസുകളിൽ പ്രവേശനം നേടിയപ്പോൾ, തനിക്ക് അധികം അറിയപ്പെടാത്ത ഒരു കോളേജിൽ പഠിക്കേണ്ടി വന്നു- അദ്ദേഹം പങ്കുവെച്ചു. നിരാശയിൽ മുഴുകിയിരിക്കാതെ, ഉടനെ തന്നെ തന്റെ ചിന്താഗതിയിൽ വലിയ മാറ്റം വരുത്തി. പ്രവേശനം നേടാനാകാത്ത സ്ഥാപനത്തെക്കുറിച്ച് ദുഃഖിക്കുന്നതിനു പകരം അച്ചടക്കത്തിലൂടെയും സ്വയം മെച്ചപ്പെടുത്തലിലൂടെയും മികച്ച വൈദഗ്ധ്യമുള്ള എൻജിനീയറാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ആ തീരുമാനമായിരുന്നു തന്റെ വിജയയാത്രയുടെ യഥാർത്ഥ തുടക്കമെന്ന് അമിത് ശരിവെക്കുന്നു. 2021-ൽ മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പിനായി അപേക്ഷിച്ചപ്പോൾ ആയിരുന്നു അടുത്ത വെല്ലുവിളി. ആഴ്ചകളോളം അതിനായി തയ്യാറെടുത്തു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടില്ല. 'ആ തിരസ്‌കാരം എന്നിലെ എന്തോ തകർത്തു, പക്ഷെ അത് മറ്റെന്തോ പുനർനിർമിക്കുകയും ചെയ്തു'- ആ കാലഘട്ടത്തെക്കുറിച്ച് ഓർത്തുകൊണ്ട് അമിത് പറഞ്ഞു. ഈ തിരിച്ചടി അദ്ദേഹത്തിന്റെ ശ്രദ്ധ കൂട്ടി, ആഗോള ടെക് വ്യവസായത്തിലേക്ക് കടന്നുകയറാനുള്ള ദൃഢനിശ്ചയം ശക്തമാക്കി. ഗൂഗിളിൽ എത്തിയതെങ്ങനെ? 2022-ൽ, അമിത്തിന്റെ സ്ഥിരോത്സാഹം ഫലം കണ്ടു. ഗൂഗിളിൽ ഫുൾ-ടൈം അവസരം ലഭിച്ചു. നിരവധി സോഫ്റ്റ്വെയർ എൻജിനീയർമാർക്ക് ഗൂഗിളിൽ ജോലി ലഭിക്കുന്നത് സ്വപ്‌നമായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത രണ്ട് വർഷത്തേക്ക്, അദ്ദേഹം തന്റെ പ്രകടനം, സാങ്കേതിക വളർച്ച, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രകൾ എന്നിവയിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാൻ ശ്രദ്ധ കേന്ദ്രീകരിച്ചു. മെറ്റയിലെ ജോലി മെറ്റയുടെ ലണ്ടനിലെ ഓഫീസിൽ നിന്നും ഒരു പുതിയ അവസരം വന്നു. അവിടെത്തെ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ആറ് ഘട്ടങ്ങളിലായി അഭിമുഖങ്ങളുണ്ടായിരുന്നു. ഓഫർ സ്വീകരിച്ചതിന് ശേഷം അമിത് ലണ്ടനിലേക്ക് താമസം മാറി. പ്രതിവർഷം 1.7 കോടി രൂപയായിരുന്നു വരുമാനം. 2018-ൽ അത്രയധികം ആളുകൾക്ക് അറിയാത്ത ഒരു ടയർ-2 കോളേജിൽ നിന്ന് ഇപ്പോഴത്തെ ജീവിതത്തിലേക്കുള്ള തന്റെ പരിവർത്തനം വിചാരിക്കാനാകുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്. തിരസ്‌കാരങ്ങളിൽ നിന്ന് ആഗോള വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച ഇപ്പോൾ ഓൺലൈനിൽ ആഘോഷിക്കപ്പെടുകയാണ്. പ്രതിഭയും ദൃഢനിശ്ചയവും ആദ്യകാല തിരിച്ചടികൾക്ക് അപ്പുറം അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അത് തെളിയിക്കുന്നു. Content Highlights: Transformation from a Tier-2 college student to a Meta engineer., The power of persistence after rejection from top-tier institutions., Strategic skill development as a substitute for elite college tags., Achieving a 1.7 Crore annual package through global tech experience., Lessons on resilience for students facing academic setbacks in 2026. Published: 19 Apr 2026, 10:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

IIT പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടു, ഇന്ന് ജോലിചെയ്യുന്നത് മ… | Boolokam