ജറുസലേം: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ബന്ദർ അബ്ബാസിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ. ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. To advertise here, ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് അനുസരിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനാണ് അലിറേസ ടങ്സീരി. ഈ ആക്രമണത്തെക്കുറിച്ച് ഇറാനോ ഇസ്രയേലി സൈന്യമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ്-ഇസ്രയേലി വധശ്രമങ്ങളെ അതിജീവിച്ച ചുരുക്കം ചില പ്രമുഖരിൽ ഒരാളായിരുന്നു അലിറേസ ടങ്സീരി. 2018 മുതൽ സേവനമനുഷ്ഠിക്കുന്ന പരിചയസമ്പന്നനായ കമാൻഡർ, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. Content Highlights: Reports indicate IRGC Naval Commander Alireza Tangsiri was killed in a joint operation., Tangsiri was a key figure responsible for the strategy in the Strait of Hormuz., Official confirmation from Iranian or Israeli military sources is currently pending. Published: 26 Mar 2026, 02:49 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

IRGC നാവികകമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ; ഹോർമുസ് അടച്ചതിന് പ്രധാന ഉത്തരവാദിയായ ഉദ്യോഗസ്ഥൻ
M
MathrubhumiSource Link
about 1 month ago