ടെഹ്റാൻ: ഇറാന്റെ അർധസൈനികവിഭാഗമായ റെവലൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) വക്താവ് ജനറൽ അലി മുഹമ്മദ് നൈനിയെയും ഐ.ആർ.ജി.സി.ക്കുകീഴിലെ സായുധവിഭാഗമായ ബാസിജ് സേനയുടെ ഇന്റലിജൻസ് മേധാവി ജനറൽ ഇസ്മായിൽ അഹമ്മദിയെയും ഇസ്രയേൽ വധിച്ചു. To advertise here, വെള്ളിയാഴ്ച ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യത്തിൽപ്പോലും ഇറാന്റെ മിസൈൽ ഉത്പാദനം നല്ലരീതിയിൽ നടക്കുന്നുണ്ടെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും പ്രതികരിച്ച് മണിക്കൂറുകൾക്കകമാണ് നൈനി കൊല്ലപ്പെട്ടത്. ഇറാന്റെ മിസൈൽ-ആണവ ശേഷി പൂർണമായും തകർത്തെന്നും അവർക്കിനി യുറേനിയം സമ്പുഷ്ടീകരിക്കാനോ ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ കഴിയില്ലെന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന തള്ളിക്കൊണ്ടായിരുന്നു നൈനിയുടെ പ്രതികരണം. ഇറാനിലെ ഭരണകൂടത്തിനുമേൽ രാജ്യത്തെ ജനങ്ങൾക്ക് പരിപൂർണവിശ്വാസമുണ്ടെന്നും ശത്രുക്കളെ തോൽപ്പിക്കുംവരെ യുദ്ധം തുടരാൻ അവരാഗ്രഹിക്കുന്നുണ്ടെന്നും നൈനി പറഞ്ഞിരുന്നു. ഐ.ആർ.ജി.സി.യുടെ പബ്ലിക് റിലേഷൻസ് വിഭാഗം ഉപമേധാവിയാണ് നൈനി. ഒരാഴ്ചയ്ക്കിടെ സൈനിക-രാഷ്ട്രീയ തലത്തിൽ ഇറാന് നഷ്ടപ്പെടുന്ന നാലാമത്തെ ഉന്നതനേതാവുകൂടിയാണ്. Content Highlights: Confirmation of IRGC spokesperson Ali Naini's death in a Tehran airstrike., Death of Basij intelligence chief Ismail Ahmadi., Context of Naini's recent statements regarding Iran's missile production., Part of a series of high-profile losses for Iranian military leadership. Published: 21 Mar 2026, 04:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

IRGC വക്താവ് അലി നൈനിയെ ഇസ്രയേൽ വധിച്ചു; ബാസിജ് സേനാ ഇന്റലിജൻസ് മേധാവിയും കൊല്ലപ്പെട്ടു
M
MathrubhumiSource Link
about 2 months ago