IRS-കാരന്റെ മകളെ കൊല്ലുംമുൻപ് സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; 2 ദിവസത്തിനിടെ 2 പീഡനം, കൊലപാതകം

IRS-കാരന്റെ മകളെ കൊല്ലുംമുൻപ് സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; 2 ദിവസത്തിനിടെ 2 പീഡനം, കൊലപാതകം

ന്യൂഡൽഹി: ഡൽഹിയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ബലാത്സംഗംചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതി തലേദിവസം മറ്റൊരു സ്ത്രീയെയും പീഡിപ്പിച്ചതായി കണ്ടെത്തൽ. ആൽവാർ സ്വദേശിയായ രാഹുൽ(19) ആണ് ഡൽഹിയിലെത്തുന്നതിന്റെ തലേദിവസം നാട്ടിൽവെച്ച് മറ്റൊരു സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവത്തിനുശേഷം ഡൽഹിയിലേക്ക് കടന്ന പ്രതി, മുൻപ് ജോലിചെയ്തിരുന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി. തുടർന്നാണ് ഉദ്യോഗസ്ഥന്റെ മകളായ 22-കാരിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതെന്നും പോലീസ് പറഞ്ഞു. To advertise here, പ്രതിയായ രാഹുൽ നേരത്തേ ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു. ഒരുമാസം മുൻപാണ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടത്. വീട്ടിലെ മറ്റുജോലിക്കാരിൽനിന്ന് രാഹുൽ സ്ഥിരമായി പണം കടം വാങ്ങിയിരുന്നു. ഓൺലൈൻ ഗെയിമുകൾക്കായാണ് ഇത് ചെലവഴിച്ചിരുന്നത്. എന്നാൽ, കടം വാങ്ങിയ പണം തിരികെനൽകാതിരുന്നതോടെ പ്രശ്‌നങ്ങളുണ്ടായി. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥൻ രാഹുലിനെ പുറത്താക്കിയത്. ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പകയാകാം കുറ്റകൃത്യത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. വീട്ടിലെത്തി കവർച്ചയും പ്രതി ലക്ഷ്യമിട്ടിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണമെന്താണെന്ന് അന്വേഷിച്ചുവരികയാണെന്നും വിശദമായ ചോദ്യംചെയ്യലിൽ മാത്രമേ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാവൂ എന്നുമാണ് പോലീസ് പറയുന്നത്. ആൽവാറിലും പീഡനം  കഴിഞ്ഞദിവസമാണ് രാഹുൽ ആൽവാറിൽനിന്ന് ഡൽഹിയിലെത്തിയത്. ഇതിന് തലേദിവസമാണ് പ്രതി ആൽവാറിൽ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ സംഭവത്തിനുശേഷം ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. ആൽവാറിൽ സുഹൃത്തിന്റെ ഭാര്യയെയാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനിരയായ സ്ത്രീയുടെ വീട്ടിൽ നേരത്തേ രാഹുലും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. സ്ത്രീയുടെ ഭർത്താവുമായും പ്രതിക്ക് സൗഹൃദമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് ലുഡോ കളിക്കുന്നവരായിരുന്നു. കുടുംബവുമായി അടുത്തബന്ധം നിലനിൽക്കെയാണ് രാഹുൽ സ്ത്രീയെ ഉപദ്രവിച്ചത്. സംഭവം യുവതി വീട്ടിൽ അറിയിച്ചതോടെ രാഹുൽ ഡൽഹിയിലേക്ക് മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ വീട്ടിലെത്തി അരുംകൊല... ഡൽഹിയിലെത്തിയ രാഹുൽ കൈലാഷിലെ ഐആർഎസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയാണ് മകളെ കൊലപ്പെടുത്തിയത്. സംഭവസമയം ഉദ്യോഗസ്ഥന്റെ മകളായ 22-കാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ച് വീടിനകത്ത് കടന്ന പ്രതി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു. ശേഷം മൊബൈൽഫോൺ ചാർജർ കഴുത്തിൽ കുരുക്കി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. വീട്ടിൽ മോഷണവും നടത്തിയിരുന്നു. പ്രതി വീട്ടിൽനിന്ന് മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് പ്രതിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ച പോലീസ് സംഘം ദ്വാരകയിലെ ഒരുഹോട്ടലിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. Content Highlights: Accused Rahul (19) linked to a prior sexual assault in Alwar., Suspect committed the murder after fleeing to Delhi., Victim was the 22-year-old daughter of an IRS officer., Police investigation reveals a pattern of criminal behavior. Published: 23 Apr 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

IRS-കാരന്റെ മകളെ കൊല്ലുംമുൻപ് സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പി… | Boolokam