K-TET ഇല്ലാതെയും സ്ഥാനക്കയറ്റം;സർവീസിലുള്ളവർക്ക് ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം-മന്ത്രി

K-TET ഇല്ലാതെയും സ്ഥാനക്കയറ്റം;സർവീസിലുള്ളവർക്ക് ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയം-മന്ത്രി

M
MathrubhumiSource Link
സ്വന്തം ലേഖകന്‍ Last Updated: 16 March 2026, 08:22 AM IST സുപ്രീംകോടതി ഉത്തരവിന് വിധേയമായിട്ടാണ് ഈ നടപടി. മന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരം: കെ-ടെറ്റ് യോഗ്യതയില്ലാത്ത സ്‌കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും സംസ്ഥാനത്തെ അധ്യാപകർക്ക് ഇളവനുവദിച്ച് സർക്കാർ ഉത്തരവിറക്കി. To advertise here, 2025 സെപ്റ്റംബർ ഒന്നുമുതലുള്ള രണ്ടുവർഷ കാലയളവിൽ കെ-ടെറ്റ് പരീക്ഷ പാസാവാമെന്ന നിബന്ധനയിൽ അധ്യാപകർക്ക് സ്ഥാനക്കയറ്റം അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഞായറാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി അധ്യാപകർ ബോണ്ട് എഴുതിനൽകണം. സുപ്രീംകോടതി ഉത്തരവിന് വിധേയമായിട്ടാണ് ഈ നടപടി. സർവീസിലുള്ള ഒരധ്യാപകനും ജോലി നഷ്ടപ്പെടരുതെന്നാണ് സർക്കാർ നയമെന്നും മന്ത്രി വ്യക്തമാക്കി. ആധാറിലും ഇളവ്  ഈ അധ്യയനവർഷത്തെ തസ്തിക നിർണയിക്കാൻ ഓഗസ്റ്റ് 20 വരെ ആധാർ സമർപ്പിച്ച കുട്ടികളെക്കൂടി പരിഗണിച്ച് സർക്കാർ ഉത്തരവിറങ്ങി. നേരത്തേ ജൂലായ് 14 വരെയുള്ള ആധാർമാത്രമേ പരിഗണിക്കാൻ നിർദേശിച്ചിരുന്നുള്ളൂ. ചട്ടങ്ങളിൽ ഇളവുനൽകി അധ്യാപകരുടെ തൊഴിൽസംരക്ഷണം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി. ഇതോടെ, തസ്തികനഷ്ടം സംഭവിച്ചവർക്ക് സംരക്ഷണം ലഭിക്കും. 2015-16 അധ്യയനവർഷം മുതൽ 2021 വരെയുള്ള കാലയളവിൽ എയ്ഡഡ് സ്‌കൂളുകളിലെ തസ്തികനഷ്ടത്തിൽ ജോലി പോയവരെ സംരക്ഷിക്കാനുള്ള ഉത്തരവും ഞായറാഴ്ച പുറത്തിറങ്ങി. ഈ വർഷത്തെ തസ്തികനിർണയ റിപ്പോർട്ട് അംഗീകരിച്ചതിനാൽ, പ്രാഥമിക കണക്കനുസരിച്ച് അഞ്ഞൂറോളം അധ്യാപകതസ്തികകൾ ഉടനടി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനാവുമെന്ന് മന്ത്രി പറഞ്ഞു. 2026 ഫെബ്രുവരിവരെ നടത്തിയ ഭേദഗതികൾ ഉൾപ്പെടുത്തി കേരള വിദ്യാഭ്യാസ ചട്ടത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഒരു മാസത്തിനുള്ളിൽ പുറത്തിറക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. Content Highlights: K-TET exemption granted for teacher promotions until September 2027., Aadhar deadline for student headcount extended to August 20., Job protection measures for aided school teachers implemented., Government to report 500 teacher vacancies to Kerala PSC. Published: 16 Mar 2026, 08:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!