തിരുവനന്തപുരം: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ. യാത്രാതടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകുന്നതാണ് തീരുമാനം. To advertise here, കേന്ദ്രം മാറ്റാൻ അർഹതയുള്ളവർ: പരീക്ഷാകേന്ദ്രം മാറ്റുന്നതിനായി സിഇഇ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്: യുഎഇ (ഷാർജ) കേന്ദ്രമായി തിരഞ്ഞെടുത്തവർ: നിലവിൽ കേരളത്തിലുള്ള ഇങ്ങനെയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പരീക്ഷ മാറ്റാം. കേരളത്തിൽ കേന്ദ്രം തിരഞ്ഞെടുത്തവർ: നിലവിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇവർക്ക് പരീക്ഷാകേന്ദ്രം അവിടേക്ക് മാറ്റാവുന്നതാണ്. മറ്റ് മാറ്റങ്ങൾ: യുഎഇ കേന്ദ്രമായി ലഭിച്ചവർക്ക് പകരമായി കുവൈത്തോ ബഹ്‌റൈനോ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാം. ശ്രദ്ധിക്കുക: പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള സമയപരിധി അവസാനിച്ചാൽ പിന്നീട് യാതൊരു കാരണവശാലും അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. അഡ്മിറ്റ് കാർഡ് വൈകും പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അനുവദിച്ച സാഹചര്യത്തിൽ, കീം അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുന്ന തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിൽ 1-ന് ലഭിക്കേണ്ടിയിരുന്ന ഹാൾ ടിക്കറ്റുകൾ ഏപ്രിൽ 8-ന് മാത്രമേ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകൂ. കേന്ദ്രം മാറ്റേണ്ട വിധം: അർഹരായ വിദ്യാർഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ പരീക്ഷാകേന്ദ്രം മാറ്റാം: പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് ( cee.kerala.gov.in ) സന്ദർശിക്കുക. 'KEAM 2026 - Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക. മെനുവിലെ 'Change Centre' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ കേന്ദ്രം നൽകി അപേക്ഷ സമർപ്പിക്കുക. Published: 06 Apr 2026, 10:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

KEAM 2026: ഗൾഫ് മേഖലയിലുള്ള വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം
M
MathrubhumiSource Link
about 1 month ago