KPCC അധ്യക്ഷന്റെ താത്കാലിക ചുമതല ഹസ്സന് നൽകിയേക്കും; വാർ റൂം ചുമതല പി.എം. നിയാസിന്

KPCC അധ്യക്ഷന്റെ താത്കാലിക ചുമതല ഹസ്സന് നൽകിയേക്കും; വാർ റൂം ചുമതല പി.എം. നിയാസിന്

M
MathrubhumiSource Link
ബി. ബാലഗോപാല്‍ | മാതൃഭൂമി ന്യൂസ് Last Updated: 21 March 2026, 01:38 PM IST സണ്ണി ജോസഫ്, എം.എം. ഹസൻ, പി.എം. നിയാസ് | Photo: Mathrubhumi ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സണ്ണി ജോസഫ് മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല മുതിർന്ന നേതാവ്‌ എം.എം. ഹസ്സന് നൽകിയേക്കും. തിരഞ്ഞെടുപ്പ് വാർ റൂമിന്റെ ചുമതല കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന് ആയിരിക്കും. To advertise here, സണ്ണി ജോസഫും സംഘടനാ ചുമതയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലും മത്സരിക്കുന്ന സാഹചര്യത്തിൽ കെപിസിസി അധ്യക്ഷന്റെ താത്കാലിക ചുമതല ആർക്ക് നൽകണമെന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ചർച്ച നടന്നിരുന്നു. നാല് എംപിമാരുടെ പേരുകൾ ആയിരുന്നു ആദ്യ ഘട്ടത്തിൽ ചർച്ചയിൽ ഉണ്ടായിരുന്നത്. കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളാണ് സജീവമായി ചർച്ച ചെയ്തത്. എന്നാൽ മുഴുവൻ സമയവും കെപിസിസി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിനെ പ്രസിഡന്റ് ആക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം പാർട്ടിയിൽ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എം.എം. ഹസ്സന് താത്കാലിക ചുമതല നൽകാൻ ആലോചിക്കുന്നത്‌. മല്ലികാർജുൻ ഖാർഗെയുടെ അനുമതിയോടെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ നിർണായകപങ്കാണ് വാർ റൂമിന് ഉള്ളത്. താരപ്രചാരകരുടെയും സംസ്ഥാന നേതാക്കളുടെയും പ്രചാരണ പരിപാടികൾ ഏകോപിക്കുന്നത് വാർ റൂം ആണ്. കെ.സി. വേണുഗോപാലിന്റെ വിശ്വസ്തനായ പി.എം. നിയാസിന് ആയിരിക്കും വാർ റൂം ചുമതല. ദീപ ദാസ് മുൻഷിയുടെ മേൽനോട്ടത്തിൽ ആയിരിക്കും വാർ റൂം പ്രവർത്തിക്കുക. Content Highlights: MM Hassan expected to take interim charge of KPCC, PM Niyas appointed to lead the election war room, Decision pending formal approval from Mallikarjun Kharge, War room to operate under Deepa Dasmunshi's supervision Published: 21 Mar 2026, 01:38 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

KPCC അധ്യക്ഷന്റെ താത്കാലിക ചുമതല ഹസ്സന് നൽകിയേക്കും; വാർ റൂ… | Boolokam