LDF, UDF സ്ഥാനാർഥികൾ നിരാശാകാമുകന്മാരാകും, ഞാൻ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും- പി.സി ജോർജ്

LDF, UDF സ്ഥാനാർഥികൾ നിരാശാകാമുകന്മാരാകും, ഞാൻ 20000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും- പി.സി ജോർജ്

M
MathrubhumiSource Link
മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസിൽ പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി.സി. ജോർജ്  To advertise here, ഏറ്റുമാനൂർ- പൂഞ്ഞാർ ഹൈവേയിലൂടെ നീങ്ങിയ ബസ് നിന്നത് പൂഞ്ഞാർ ആശാൻ പി.സി. ജോർജിന്റെ ഈരാറ്റുപേട്ട- ചേന്നാട് റോഡിലെ പ്ലാത്തോട്ടത്തിൽ തറവാടിന് മുമ്പിലാണ്. ആളും ആരവങ്ങൾക്കും ഇടയിൽ തലയെടുപ്പോടെ പി.സി. ജോർജ് നിൽക്കുന്നു. എല്ലാവരോടും യാത്ര പറഞ്ഞ് പി.സി. ജോർജും ഇളയമകൻ ഡോ. ഷെയ്ൻ ജോർജും ഇലക്ഷൻ ബസിൽ കയറി. അരുവിത്തുറ സെയ്ന്റ് ജോർജ് പള്ളിയുടെ മുമ്പിലൂടെ ബസ് തിരികെ പാലാ റോഡിലേക്ക് തിരിഞ്ഞു. സന്തോഷത്തോടെ പി.സി. ജോർജ് പറഞ്ഞു. ‘‘ഞാൻ ഇരുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും’’- ഉറപ്പാണോ എന്ന ചോദ്യത്തിന് നൂറ് ശതമാനം ഉറപ്പ് എന്ന ദൃഢനിശ്ചയത്തോടെ മറുപടി. എൽ.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാർഥികൾ മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനാണ്. യു.ഡി.എഫ്. സ്ഥാനാർഥി വർഷത്തിൽ ഒമ്പത് മാസവും അമേരിക്കയിലാണ്. മൂന്ന് മാസം നാട്ടിലും ഉണ്ടാകും. എൽ.ഡി.എഫ്. സ്ഥാനാർഥി അഞ്ചുവർഷം കിട്ടിയിട്ടും മണ്ഡലത്തിൽ ഒന്നും ചെയ്തിട്ടില്ല. ഇരുവരും 'നിരാശാകാമുകന്മാരാ'കുമെന്ന് പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തോൽവിയുണ്ടായത് മതവുമായി ഉണ്ടായ പ്രശ്‌നത്തിന്റെ പേരിലാണ്. അത് താൻ തിരിച്ചറിയുന്നു. അക്കാര്യങ്ങൾ പറഞ്ഞത് സത്യത്തിന്റെ ഭാഗത്ത് നിന്നുകൊണ്ടാണെന്ന് വ്യക്തമാക്കി. മുസ്‌ലിങ്ങൾക്ക് ഏറ്റവും കൂടുതൽ സ്ഥാനമാനങ്ങൾ നൽകുന്നത് ബി.ജെ.പി.യാണ്. മുസ്‌ലിം വിഭാഗത്തിൽനിന്നുള്ള നിരവധി മന്ത്രിമാർ ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടെന്ന് പി.സി. ജോർജ് പറഞ്ഞു. കേരള കോൺഗ്രസിന്റെ ഭാവി എന്താകും എന്ന ചോദ്യത്തിന്, ആദ്യം ഉറക്കെയുള്ള ചിരിയായിരുന്നു മറുപടി. ബസ് തിരികെ പാലാ നഗരസഭയിൽ എത്തി. നഗരസഭയ്ക്ക് മുമ്പിൽ 'മാതൃഭൂമി ഇലക്ഷൻ ബസ്' സംവാദവും നടത്തി. ബസ് കൊച്ചി ലക്ഷ്യമാക്കി നീങ്ങി. Content Highlights: PC George projects a 20,000-vote victory margin., Criticism of LDF and UDF candidates' performance and presence., Acknowledgment of previous election loss due to religious controversies., Supportive stance towards BJP's inclusion of Muslim representatives., Direct campaign interaction via Mathrubhumi Election Bus. Published: 24 Mar 2026, 09:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

LDF, UDF സ്ഥാനാർഥികൾ നിരാശാകാമുകന്മാരാകും, ഞാൻ 20000 വോട്ടി… | Boolokam