അമ്പലപ്പുഴ: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യത വിഫലമാകാനാണ് സാധ്യതയെന്ന് മുൻ മന്ത്രി ജി. സുധാകരൻ. വലിയൊരു മാറ്റത്തിന് വേണ്ടിയുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നും യു.ഡി.എഫ് ആ രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രിയാകുന്നതിൽ തനിക്ക് സന്തോഷമേയുള്ളൂവെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും, പാർട്ടിയുടെ പേരിൽ പ്രവർത്തിക്കുന്ന 'പൊളിറ്റിക്കൽ ബിസിനസ്' കാരണമാണ് മൂന്നാമൂഴം പ്രയാസകരമാകുമെന്ന് താൻ പറയുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. To advertise here, സി.പി.ഐ നേതാവും മന്ത്രിയുമായ പി. പ്രസാദിനെതിരെ താൻ പ്രചാരണം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. പ്രസാദ് അനാവശ്യമായ പ്രസ്താവനകൾ നടത്തിയെന്നും സുധാകരൻ ആരോപിച്ചു. കഴിഞ്ഞ തവണ വലിയ അനുകൂല തരംഗമുണ്ടായിട്ടും പ്രസാദിന്റെ ഭൂരിപക്ഷം 6000 വോട്ടായി കുറഞ്ഞതായും സുധാകരൻ കൂട്ടിച്ചേർത്തു. താൻ ഒരു ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നതെന്നും തന്നെ സഹായിക്കാൻ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. യു.ഡി.എഫ് പിന്തുണയെ സ്വാഗതം ചെയ്ത അദ്ദേഹം, കോൺഗ്രസ് നേതാക്കൾ തന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചതായും അവർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ടെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുവരെഴുത്തുകൾ വേണ്ടെന്ന് താൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും തനിക്ക് വേണ്ടി പ്രത്യേക തിരഞ്ഞെടുപ്പ് കമ്മിറ്റിയോ കൺവെൻഷനുകളോ നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷൻ തന്ന നോമിനേഷൻ ഫോറങ്ങളിൽ നിരവധി അച്ചടി പിശകുകൾ ഉണ്ടെന്നും ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കമ്മിഷൻ ധൃതിപിടിച്ചാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അവധി ദിവസങ്ങളിൽ പത്രിക സ്വീകരിക്കില്ലെങ്കിൽ അതിന് സമയം നീട്ടി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിലെ പല നേതാക്കൾക്കും പാർലമെന്ററി വ്യാമോഹമാണെന്ന് സുധാകരൻ രൂക്ഷമായി വിമർശിച്ചു. ആറ് തവണ തുടർച്ചയായി മത്സരിക്കുന്നവർ വരെ പാർട്ടിയിലുണ്ടെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പാർലമെന്റ് തീസിസ് അവർ വായിക്കണമെന്നും അദ്ദേഹം പരിഹസിച്ചു. നിയമസഭയിൽ ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തുന്നവർ ഇപ്പോഴത്തെ സ്ഥാനാർത്ഥി പട്ടികയിൽ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം മാധ്യമപ്രവർത്തകരുമായി സുധാകരൻ രൂക്ഷമായ തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തന്റെ അനുവാദമില്ലാതെ വീട്ടിൽ പ്രവേശിക്കുന്നതും ഫോൺ വിളിച്ചാൽ എടുക്കുന്നില്ലെന്ന 'പച്ചക്കള്ളം' പ്രചരിപ്പിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകർ കൃത്യമായ അജണ്ടയുമായാണ് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. Content Highlights: Sudhakaran predicts LDF will struggle to retain power for a third term., Criticism of 'political business' within the party leadership., Direct challenge to Minister P. Prasad's electoral performance., Openness to UDF support and criticism of Election Commission procedures., Strong critique of parliamentary obsession among CPM leaders. Published: 20 Mar 2026, 11:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

LDFന് മൂന്നാമൂഴം പ്രയാസം, UDF പിന്തുണ സ്വീകരിക്കും, താൻ ജനകീയ സ്വതന്ത്രൻ- ജി. സുധാകരൻ
M
MathrubhumiSource Link
about 2 months ago