കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്.എം.എസ്.) നടത്തുന്ന എം.ബി.എ. (മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മൂന്ന് എം.ബി.എ. പ്രോഗ്രാമുകളാണുള്ളത്. To advertise here, എം.ബി.എ. (ഫുൾ ടൈം) മാർക്കറ്റിങ്, ഫിനാൻസ്, ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്‌സ്, ബിസിനസ് അനലിറ്റിക്ട്, ഇന്റർനാഷണൽ ബിസിനസ് എന്നീ സ്‌പെഷ്യലൈസേഷനുകൾ. യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദം. ഐ.ഐ.എം. കാറ്റ് 2025, സി-മാറ്റ് 2026, കെ-മാറ്റ് 2026 ഇവയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതനേടണം. ഇന്റർനാഷണൽ ഡ്യുവൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.ഡി.എം.പി.എം.) ആഗോളതലത്തിൽ കഴിവുള്ള മാനേജ്‌മെന്റ് പ്രൊഫഷണലുകളെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന പ്രോഗ്രാം വിദേശസർവകലാശാലകളുമായി സഹകരിച്ചാണ് നടത്തുന്നത്. രണ്ടുവർഷമാണ് ദൈർഘ്യം. ആദ്യവർഷം കുസാറ്റിലും രണ്ടാം വർഷം ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയിലും പഠിക്കാം. യു.ജി.സി. മാർഗനിർദേശങ്ങൾ പ്രകാരമാണ് നടത്തുന്നത്. പാഠ്യപദ്ധതി രണ്ട് സർവകലാശാലകളും ചേർന്നാണ് തയ്യാറാക്കിയത്. വിശകലന കഴിവുകൾ, തന്ത്രപരമായ തീരുമാനമെടുക്കാനുള്ള കഴിവുകൾ, ഡിജിറ്റൽ-സാങ്കേതിക മേഖലകളിലെ നൈപുണി എന്നിവ വളർത്താൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. കുസാറ്റിൽനിന്ന് എം.ബി.എ. ബിരുദവും ജെയിംസ് കുക്ക് സർവകലാശാലയിൽനിന്ന് മാസ്റ്റേഴ്‌സ് ബിരുദവും ലഭിക്കും. എം.ബി.എ. ഫുൾടൈം കോഴ്‌സിനുള്ള യോഗ്യതയാണ് ഇതിനും. എം.ബി.എ. (എക്സിക്യുട്ടീവ്) കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രൊഫഷണലുകൾക്കാണിത്. കൂടാതെ, സ്റ്റാർട്ടപ്പ്/വാണിജ്യ/സർക്കാർ സ്ഥാപനം/നോൺ-പ്രോഫിറ്റ് ഓർഗനൈസേഷൻ എന്നിവയിൽ എക്സിക്യുട്ടീവ്/മാനേജീരിയൽ/പ്രൊഫഷണൽ/സംരംഭക റോളിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ബിരുദത്തിനുശേഷം വേണം. നിലവിൽ സമാനമായ തസ്തികകളിൽ ജോലിചെയ്യുന്നവരാകണം. ഐ.ഐ.എം. കാറ്റ്, സി-മാറ്റ്, കെ-മാറ്റ്, കുസാറ്റ് എസ്.എം.എസ്. നടത്തുന്ന പ്രവേശനപരീക്ഷ എന്നിവയിൽ ഏതെങ്കിലുമൊന്നിൽ യോഗ്യതനേടിയിരിക്കണം. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളുണ്ടാകും. എം.ബി.എ. (ഈവനിങ് റെഗുലർ) മൂന്നുവർഷമാണ് ദൈർഘ്യം. പകൽ ജോലിചെയ്യുന്നവർക്കായുള്ള പ്രോഗ്രാമിൽ വൈകീട്ട് ആറുമുതൽ ഒൻപതുവരെയാണ് ക്ലാസുകൾ. ഫുൾടൈം എം.ബി.എ. പ്രോഗ്രാമിനുള്ള പ്രവേശനയോഗ്യതയും പാഠ്യപദ്ധതിയുമാണ് ഇതിനും. Content Highlights: CUSAT MBA Admission 2025: Eligibility, Courses, and Deadlines Published: 30 Mar 2026, 06:26 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

MBA പഠനം കുസാറ്റിൽ: ഫുൾടൈം, എക്സിക്യുട്ടീവ്, ഈവനിങ് കോഴ്‌സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
M
MathrubhumiSource Link
about 1 month ago