ന്യൂഡൽഹി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനും ഒപ്പം ഗാർഹിക എൽപിജി (LPG) കണക്ഷനും ഉള്ള വീടുകൾ എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണമെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയമാണ് ശനിയാഴ്ച ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം കാരണം ഇന്ത്യയിലെ ഇന്ധന ഇറക്കുമതി തടസപ്പെട്ടതിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. To advertise here, ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾ കാരണം ഇന്ത്യയുടെ എൽപിജി ഇറക്കുമതിയെ ബാധിച്ചതാണ് ഇത്തരമൊരു അടിയന്തര തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. രാജ്യത്തെ നിലവിലെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് സർക്കാർ വിതരണ നിയമങ്ങളിൽ പുതിയ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ശനിയാഴ്ചത്തെ വിജ്ഞാപനം അനുസരിച്ച്, പിഎൻജി ഉപയോഗിക്കുന്നവർ പുതിയ എൽപിജി കണക്ഷൻ എടുക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ഉപഭോക്താക്കൾ പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നോ അവരുടെ വിതരണക്കാരിൽ നിന്നോ സിലിണ്ടർ റീഫിൽ ചെയ്യാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 'പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷനുള്ള ഒരു വ്യക്തിയും എൽപിജി കണക്ഷൻ കൈവശം വെക്കാനോ സർക്കാർ എണ്ണക്കമ്പനികളിൽ നിന്ന് റീഫിൽ എടുക്കാനോ പാടുള്ളതല്ല. അങ്ങനെയുള്ളവർ തങ്ങളുടെ എൽപിജി കണക്ഷൻ ഉടൻ സറണ്ടർ ചെയ്യേണ്ടതാണ്.' വിജ്ഞാപനത്തിൽ പറയുന്നു. സർക്കാർ വിജ്ഞാപനം വരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഇന്ത്യയുടെ നിശ്ചിത എണ്ണം കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ (ടtrait of Hormuz) കടന്നുപോകാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫതാലി സ്ഥിരീകരിച്ചിരുന്നു. ഡൽഹിയും ടെഹ്‌റാനും തമ്മിലുള്ള ദീർഘകാല സൗഹൃദവും താൽപ്പര്യങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആശയവിനിമയത്തിൽ തുടക്കത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇരുരാജ്യങ്ങളും പരസ്പരം പിന്തുണയ്ക്കുന്നുണ്ടെന്ന് സമ്മതിച്ചു. 'ചില കപ്പലുകളെ കടന്നുപോകാൻ ഞങ്ങൾ അനുവദിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ അതിന്റെ എണ്ണം പറയാനാവില്ല. ഇറാനും ഇന്ത്യയും തമ്മിൽ ചരിത്രപരമായ ബന്ധവും പൊതുവായ താൽപ്പര്യങ്ങളുമുണ്ട്.' ഇന്ത്യ ടുഡേ കോൺക്ലേവ് 2026-ൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച, ഇന്ത്യൻ പതാക വഹിച്ച ശിവാലിക്, നന്ദാദേവി എന്നീ രണ്ട് എൽപിജി കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇസ്രയേൽ-യുഎസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് മാർച്ചിലെ ആദ്യ വാരം മുതൽ ഈ പാത ഭാഗീകമായി അടച്ചിട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. ഹോർമുസ് കടലിടുക്ക് അടച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ 85-90 ശതമാനവും സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഈ രാജ്യങ്ങളെല്ലാം ഇന്ധനം എത്തിക്കാൻ ഹോർമുസ് കടലിടുക്കിനെയാണ് ഒരു പാതയായി ഉപയോഗിക്കുന്നത്. Content Highlights: Mandatory surrender of domestic LPG connections for PNG users. Prohibition on new LPG connections for households with piped gas. Policy amendment driven by global supply chain disruptions. Impact of Strait of Hormuz closure on India's LPG import dependency. Published: 15 Mar 2026, 09:38 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

PNG ഉള്ള വീടുകൾ LPG ഉപേക്ഷിക്കണം; റീഫില്ലിങ്ങും പുതിയ കണക്ഷനുകളും വേണ്ട; നിർദേശവുമായി സർക്കാർ
M
MathrubhumiSource Link
about 2 months ago