മസ്കറ്റ്: ഒമാനിലെ തൃശൂർ അസോസിയേഷൻ മസ്‌കറ്റ് (TAM) സംഘടിപ്പിക്കുന്ന “TAM Champions Cup – 7’s Football Tournament”ന്റെ ഗ്രൂപ്പ് ഡ്രോയും ട്രോഫി ലോഞ്ചിങ്ങും റൂവിയിൽ നടന്നു. കേരള മസ്‌കറ്റ് ഫുട്ബോൾ അസോസിയേഷന്റെ പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. To advertise here, വിബിത് സുധീഷ് ടീം ഡ്രോ നിർവഹിച്ചപ്പോൾ ലൈബു മുഹമ്മദ് ട്രോഫി ലോഞ്ച് ചെയ്തു. ടൂർണമെന്റിന്റെ ജേഴ്സി പ്രകാശനം പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി നിർവഹിച്ചു. ഏപ്രിൽ 24ന് മബേലയിലെ അൽ സഅദി ഫുട്ബോൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ഒമാനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനസഹായം നൽകുന്നതിനായാണ് ഈ ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് കൺവീനർ സുനീഷ് ഗുരുവായൂർ അറിയിച്ചു. Content Highlights: oman-news Published: 22 Apr 2026, 11:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

TAM ചാമ്പ്യൻസ് കപ്പ് 7’s ഫുട്ബോൾ: ഗ്രൂപ്പ് ഡ്രോയും ട്രോഫി ലോഞ്ചും നടന്നു
M
MathrubhumiSource Link
17 days ago