TVKയ്ക്ക് കാലം മറുപടി നൽകുമെന്ന് രജനീകാന്ത്, ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിന് തിരിച്ചടി

TVKയ്ക്ക് കാലം മറുപടി നൽകുമെന്ന് രജനീകാന്ത്, ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കത്തിന് തിരിച്ചടി

M
MathrubhumiSource Link
ചെന്നൈ: തമിഴ്മാട് നിയസമഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയും നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. നടൻ രജനീകാന്തിനെതിരെ ടിവികെയുടെ നേതാവ് ആദവ് അർജുന നടത്തിയ വിവാദ പരാമർശമാണ് കാരണം. ഡിഎംകെയുടെ ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു ആദവിന്റെ പരാമർശം. To advertise here, ഇതിന് പിന്നാലെ പ്രതികരണവുമായി രജനീകാന്ത് തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകാൻ കാലം കാത്തിരിക്കുകയാണ് എന്നാണ് രജനീകാന്ത് പറഞ്ഞത്. അണ്ണാ ഡിഎംകെ, ബിജെപി നേതാക്കളും ടിവികെയെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിന് അതീതമായി ബഹുമാനിക്കുന്ന വ്യക്തിയാണ് രജനീകാന്തെന്നും അദ്ദേഹത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള വാക്കുകൾ അംഗീകരിക്കാനാകില്ലെന്നും അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി വ്യക്തമാക്കിയിരുന്നു. ബിജെപി നേതാവ് അണ്ണാമലയും അർജുനെ രൂക്ഷമായി വിമർശിച്ചു. ടിവികെയും ബിജെപിയും തമ്മിൽ രഹസ്യ ചർച്ചകൾ നടക്കുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഡിഎംകെയെ നേരിടാൻ ടിവികെയ്ക്ക് 80 സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ബിജെപി വാഗ്ദ്ധാനം ചെയ്തുവെന്നും ചില നേതാക്കൾ അവകാശപ്പെട്ടിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐക്ക് മുന്നിൽ ഹാജരാകാൻ വിജയ് ഡൽഹിക്ക് പോയതോടെ അഭ്യൂഹങ്ങൾ ശത്മായി. എന്നാൽ ഇതിനിടയിലാണ് ടിവികെ നേതാവ് ആദവ് അർജുന വിവാദ പരാമർശവുമായി എത്തിയത്. Content Highlights: BJP-TVK alliance speculation dismissed following backlash over Aadhav Arjuna's comments., AIADMK and BJP leaders unite in defending Rajinikanth's political legacy., Tamil Nadu heading for a four-cornered electoral contest., Vijay's TVK prepares for electoral debut amidst shifting political arithmetic. Published: 17 Mar 2026, 03:11 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

TVKയ്ക്ക് കാലം മറുപടി നൽകുമെന്ന് രജനീകാന്ത്, ബിജെപിയുമായി സ… | Boolokam