മനോരമ ലേഖകൻ Published: April 29, 2026 11:16 PM IST 1 minute Read Link Copied Mail This Article × Follow Us അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകളും മനോരമ ന്യൂസ് – സി വോട്ടർ എക്സിറ്റ് പോളും പുറത്ത് വന്നതാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ബംഗാളിൽ കനത്ത പോളിങ് രേഖപ്പെടുത്തിയതും സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നു കെഎസ്ഇബി ഉന്നയിച്ചതും ശ്രദ്ധിക്കപ്പെട്ടു. സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് മോട്ടർ വാഹന വകുപ്പ് പിഴയിട്ടതും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... കേരളം മുഴുവന്‍ ഉറ്റുനോക്കിയ ശക്തമായ ത്രികോണമല്‍സരങ്ങളാണ് കേരളത്തിന്‍റെ രാഷ്ട്രീയമനസ് തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാന്‍ കാരണമായത്. അതില്‍ നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലെ മല്‍സരം മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തി. ഈ മണ്ഡലങ്ങളില്‍ ആരുജയിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേരളം. അഞ്ച് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോളുകൾ പുറത്ത്. കേരളത്തിൽ യുഡിഎഫിനാണ് സർവേകളിൽ മുന്‍തൂക്കം. അസമിൽ ബിജെപി ഭരണം നിലനിർത്തും. ബംഗാൾ ബിജെപി പിടിക്കുമെന്നും സർവേകൾ പറയുന്നു. ബംഗാളിൽ കനത്ത പോളിങ് . വൈകുന്നേരം അഞ്ച് മണിവരെ 89.99% പോളിങ് രേഖപ്പെടുത്തി. പൂർബ ബർധമാനിലാണ് ഏറ്റവും കൂടുതൽ പോളിങ്. ഇവിടെ 66.8 ശതമാനം പേർ ഉച്ചവരെ വോട്ടു രേഖപ്പെടുത്തി. സർവീസിൽനിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഓ നടത്തിയ അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് നടപടി. സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും നാമമാത്രമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് ഉണ്ടായതെന്നും കെഎസ്ഇബി. ചൊവ്വാഴ്ച വളരെ പരിമിതമായ വൈദ്യുതി നിയന്ത്രണം മാത്രമാണ് സംസ്ഥാനത്ത് വേണ്ടിവന്നത്. English Summary: TODAY'S RECAP 29-4-2026 ×
