തൃശ്ശൂർ : തൊഴിൽകോഡുകൾ പിൻവലിക്കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം നിരന്തരം അവഗണിച്ച് കേന്ദ്രസർക്കാർ അവരെ ഇരുട്ടിലേക്കു തള്ളിവിടുകയാണെന്ന് എ.ഐ.ടി.യു.സി. ദേശീയ ജനറൽസെക്രട്ടറി അമർജിത് കൗർ. To advertise here, കേന്ദ്രത്തിന്റേത് തൊഴിലാളികളെ അടിമകളാക്കി മുതലാളിമാരെ സംരക്ഷിക്കുന്ന നയമാണെന്നും അവർ ആരോപിച്ചു. മോദിസർക്കാരിന്റെ ജനദ്രോഹ-തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി എ.ഐ.ടി.യു.സി. മുന്നോട്ടുപോകും. തൃശ്ശൂരിൽ നടന്ന എ.ഐ.ടി.യു.സി. ദേശീയ കൗൺസിലിന്റെ സമാപനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ഉൾപ്പെടെ തങ്ങൾക്ക് താത്‌പര്യമില്ലാത്തവരെയും വിമർശിക്കുന്നവരെയും അധികാരത്തിന്റെ പിൻബലത്തോടെ ഇല്ലാതാക്കുന്ന സമീപനമാണ് ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നിലവിലെ ഭരണകൂടത്തിനു കീഴിൽ നടക്കുന്ന ജനാധിപത്യ ധ്വംസനത്തിനെതിരേ പോരാട്ടം തുടരണമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ ക്യൂബൻജനതയ്ക്ക് ഐക്യദാർഢ്യവുമായി എ.ഐ.ടി.യു.സി. സംസ്ഥാനക്കമ്മിറ്റി പ്രകടനം നടത്തി. ഡബ്ലിയു.എഫ്.ടി.യു. ഡെപ്യൂട്ടി ജനറൽസെക്രട്ടറി സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. പ്രസിഡന്റ് രമേന്ദ്രകുമാർ, ജനറൽസെക്രട്ടറി അമർജീത് കൗർ, സംസ്ഥാനപ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, ജനറൽസെക്രട്ടറി കെ.പി. രാജേന്ദ്രൻ, ദേശീയ സെക്രട്ടറി ആർ. പ്രസാദ്, എ.ഐ.ടി.യു.സി. നേതാക്കളായ കെ.ജി. ശിവാനന്ദൻ, വി.എസ്. പ്രിൻസ്, ടി.കെ. സുധീഷ് എന്നിവർ പങ്കെടുത്തു. Published: 04 Jun 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
