ദോഹ: ജാതി മതവേർതിരിവുകൾക്ക് അതീതമായി കേരളത്തിന്റെ തനതായ സൗഹാർദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകർത്ത് തൽസ്ഥാനത്ത് വെറുപ്പും വിദ്വേഷവും നട്ടുവളർത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാൻ കേരളീയ സമൂഹം തയ്യാറാകണമെന്ന് പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ആവശ്യപ്പെട്ടു. To advertise here, പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയുടെയും സാഹിത്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടത് മനുഷ്യർക്കിടയിൽ അകൽച്ചയും അപരത്വവും സൃഷ്ടിക്കാനല്ല. എന്നാൽ കേരളത്തിന്റെ ഈ ശ്രേഷ്ഠപാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനും തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കാനുമാണ് കേരളസ്റ്റോറിയിലൂടെ നിർമാതാക്കൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും ചേർത്തുനിർത്തലിന്റെയും കേരളീയപാരമ്പര്യത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടുമാത്രമേ ഇത്തരം കുത്സിത ശ്രമങ്ങളെ ഇല്ലായ്മ ചെയ്യാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി വെൽഫെയൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലയിലെ പുതിയ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. വിമൻസ്ജസ്റ്റിസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് നദീറാ അഹ്മദ് ആശംസാ പ്രസംഗം നിർവഹിച്ചു. സൈനുദ്ദീൻ ചെറുവണ്ണൂർ, അംജദ് കൊടുവള്ളി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ് വടകര സമാപനം നടത്തി. ജനറൽ സെക്രട്ടറി ബാസിം കൊടപ്പന ചടങ്ങ് നിയന്ത്രിച്ചു. Published: 05 Mar 2026, 11:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
