ജിദ്ദ: ഹാജിമാർക്ക് സേവനത്തിന്റെ തണലൊരുക്കാൻ സജ്ജമായി ഐ.സി.എഫ്- ആർ.എസ്.സി സംയുക്ത ഹജ്ജ് വളണ്ടിയർ കോർ (HVC 2026). ഇതിന്റെ ഭാഗമായി വളണ്ടിയർമാർക്കായി പ്രത്യേക അസംബ്ലിയും 'മിന പഠന' ക്യാമ്പും സംഘടിപ്പിച്ചു. To advertise here, അബു മിസ്ബാഹ് ഐക്കരപ്പടിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ഖാസിം സഖാഫി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് മുസ്ല്യാർ ചടങ്ങിന് സ്വാഗതം പറഞ്ഞു. സംഗമത്തിൽ 'മിന പഠനം' എന്ന വിഷയത്തിൽ മുഹ്‌സിൻ സഖാഫി ക്ലാസെടുത്തു. ഹജ്ജ് വേളയിൽ വളണ്ടിയർ സേവനം നടത്തുന്നതിന്റെ പ്രായോഗിക രൂപവും പാലിക്കേണ്ട നിർദ്ദേശങ്ങളും സംബന്ധിച്ച് സാദിഖ് ചാലിയാർ വിശദീകരിച്ചു. തുടർന്ന് മുജീബ് എ.ആർ നഗർ ചടങ്ങിൽ ഇടപെട്ട് സംസാരിച്ചു. ആദ്യ ഹാജി എത്തിയത് മുതൽ ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർമാർ സേവനരംഗത്ത് കർമ്മനിരതരാണ്. വരും ദിവസങ്ങളിൽ ഹജ്ജിന്റെ പ്രധാന കർമ്മങ്ങൾ നടക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നിവിടങ്ങളിലും കൂടാതെ മെട്രോ റെയിൽവേ സ്റ്റേഷനുകൾ, അസീസിയ എന്നിവിടങ്ങളിലും വളണ്ടിയർമാരുടെ സേവനം കൂടുതൽ സജീവമാകും. പവിത്രമായ ഹജ്ജ് കർമ്മത്തിനെത്തുന്ന തീർത്ഥാടകർക്ക് പൂർണ്ണ പിന്തുണയും സാന്ത്വനവും നൽകുക എന്നതാണ് വളണ്ടിയർ കോർ ലക്ഷ്യം വെക്കുന്നത്. Content Highlights: saudi arabia news Published: 27 May 2026, 09:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
