Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; ഉദ്ധവിനെതിരെ അമിത് ഷാ

ജന്തർ മന്തറിൽ സിജെപി പ്രതിഷേധം; ഉദ്ധവിനെതിരെ അമിത് ഷാ

ഇ
ഇന്നത്തെ പ്രധാന വാർത്തകൾSource Link
about 5 hours ago
ഓൺലൈൻ ഡെസ്ക് Published: June 20, 2026 06:47 PM IST 1 minute Read Link Copied ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽനിന്ന്. ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. (ചിത്രം: മനോരമ) Mail This Article × Follow Us പരീക്ഷാ ക്രമക്കേടിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തിയ രണ്ടാം പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തമുണ്ടായതും ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിട്ടതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നല്ല നേതാവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രകീർത്തിച്ചതും വാർത്തയായി. ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റിയത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... പരീക്ഷാ ക്രമക്കേടിലും ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന രണ്ടാം പ്രതിഷേധം അനുവദിച്ച സമയം കഴിഞ്ഞും പുരോഗമിക്കുന്നു. വൈകിട്ട് 5 മണി വരെയാണ് പ്രതിഷേധത്തിനായി പൊലീസ് അനുമതി നൽകിയിരുന്നത്. ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. കോൺഗ്രസിന്റെ മടിയിൽ ഇരുന്ന് നുഴഞ്ഞുകയറ്റക്കാരെ വോട്ടുബാങ്കാക്കി മാറ്റാൻ ഉദ്ധവ് ശ്രമിക്കുന്നുവെന്നാണ് ശനിയാഴ്ച കോൽഹാപൂരിൽ നടത്തിയ പരാമർശത്തിൽ അമിത് ഷാ കുറ്റപ്പെടുത്തിയത്. കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിക്ക് പൊലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതിയുടെ ഉത്തരവ്. തന്റെ ജീവന് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരിനും എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഗ്രേറ്റ് ലീഡർ’, ‘ടഫ് ഗൈ’, ‘ടഫ് കുക്കി’ എന്നൊക്കെ വിശേഷിപ്പിച്ച ട്രംപ്, 12 വർഷത്തിലേറെയായി അധികാരത്തിൽ തുടരുന്ന മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു. ഹൈവേ പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ മുറിച്ചുമാറ്റി. കാഞ്ഞങ്ങാട് സ്റ്റേഷനിലെ സിപിഒമാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മുറിച്ചുനീക്കിയത്. English Summary: Todays Recap-20-6-2026 ×
പൂർണ്ണ വാർത്ത വായിക്കുക