ഓൺലൈൻ ഡെസ്ക് Published: May 07, 2026 07:42 PM IST 1 minute Read Link Copied ഗവർണർ ആർ.വി.ആർലേക്കറുമായി വിജയ് കൂടിക്കാഴ്ചയ്ക്കെത്തിയപ്പോൾ. (Image: Lok Bhavan, Tamil Nadu), പിണറായി വിജയന്. (ചിത്രം: മനോരമ) Mail This Article × Follow Us നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നേരിട്ട വന്‍ പരാജയത്തില്‍ ഒടുവില്‍ പിണറായി വിജയന് പ്രതികരിച്ചതും 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ വീണ്ടും ആവർത്തിച്ചതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്തു നടത്തിയതും കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞുമാറിയതും വാർത്തയായി. ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നേരിട്ട വന്‍ പരാജയത്തില്‍ ഒടുവില്‍ പ്രതികരിച്ച് പിണറായി വിജയന്. തിരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസമാണ് ഇതു സംബന്ധിച്ച് പിണറായി വിജയന്റെ പ്രസ്താവന വരുന്നത്. തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി പ്രസ്താവനയില്‍ പറയുന്നു. 118 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് വീണ്ടും ആവർത്തിച്ച് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ. പിന്തുണക്കത്ത് ഇല്ലാത്തതിനാൽ വിജയിനെ രണ്ടാമത്തെ ദിവസവും ഗവർണർ തിരിച്ചയച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ വിജയിന്റെ പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള അനുമതി ആവശ്യപ്പെട്ടാണ് വീണ്ടും ഗവർണറെ കണ്ടത്. കെപിസിസി ആസ്ഥാനത്ത് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാനെത്തിയ കൊല്ലത്തെ നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്. ശ്രമം എതിർത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തലസ്ഥാനത്തു സജീവം. മുതിര്‍ന്ന നേതാക്കളുമായി എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും കൂടിക്കാഴ്ച തുടുരുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ഇവര്‍ക്കൊപ്പമുണ്ട്. ഇറാനുമായുള്ള യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ ആണവ പദ്ധതി നിർത്തിവയ്ക്കണമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്നുമുള്ള യുഎസ് ആവശ്യങ്ങൾ പരിഹരിക്കപ്പെടാതെ, സംഘർഷം ഔദ്യോഗികമായി അവസാനിപ്പിക്കുമെന്നാണ് വിവരം. English Summary: TODAY'S RECAP 7-5-2026 ×
