ഓൺലൈൻ ഡെസ്ക് Published: May 23, 2026 05:54 PM IST 1 minute Read Link Copied കെഎസ്ആർടിസി ബസ്,വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ കൊല്ലം സ്വദേശി പൊന്നൻ (Screengrab/Manoramanews) Mail This Article × Follow Us സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ കരുനാഗപ്പള്ളി സ്വദേശി പൊന്നന് അടിച്ചതും കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യത്തിന്റെ ഗുണം കുറച്ചു ജില്ലകളിൽ മാത്രമാണെന്നതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. അന്വേഷണം ഭയന്ന് തൃണമൂലിന്റെ നിരവധി കൗൺസിലർമാർ രാജിവച്ചതും കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനമുണ്ടായത് വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ VB 135452 എന്ന ടിക്കറ്റിനാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. വിഷു ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കരുനാഗപ്പള്ളി സ്വദേശി പൊന്നനാണ്. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള യാത്രാ സൗജന്യത്തിന്റെ ഗുണം ലഭിക്കുക കുറച്ചു ജില്ലകളിൽ മാത്രം. ഇവ പൊതുഗതാഗതത്തിൽ കെഎസ്ആർടിസി ബസ് സർവീസുകൾ കാര്യമായുള്ള ജില്ലകളാണ്. 7 ജില്ലകളിൽ ഇത് 25 ശതമാനത്തിൽ താഴെയാണ്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുമെന്നു പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 128 നഗരസഭകളിൽ ഭൂരിഭാഗവും ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനു കനത്ത തിരിച്ചടി. അന്വേഷണം ഭയന്ന് തൃണമൂലിന്റെ നിരവധി കൗൺസിലർമാർ രാജിവച്ചു. കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്കെയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. നിരവധി തവണ ഇൻസ്റ്റഗ്രാം അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്ന് അഭിജീത്ത് പറഞ്ഞു. ഇതിന്റെ സ്ക്രീൻഷോട്ടുകളും അഭിജീത്ത് പങ്കുവച്ചിട്ടുണ്ട്. ഉത്തര ചൈനയിലെ ഷാൻസി പ്രവിശ്യയിൽ കൽക്കരി ഖനിയിലുണ്ടായ ഗ്യാസ് സ്ഫോടനത്തിൽ 82 പേർ മരിച്ചതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്വിൻയുവാൻ കൗണ്ടിയിലെ ലിയുഷെൻയു കൽക്കരി ഖനിയിൽ വെള്ളിയാഴ്ച വൈകിട്ട് 7.29 നാണ് അപകടമുണ്ടായത്. English Summary: Today's Recap-23-5-2026 ×
