ഓൺലൈൻ ഡെസ്ക് Published: June 02, 2026 06:51 PM IST 1 minute Read Link Copied ഡപ്യൂട്ടി സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ. (Image: Special Arrangement),ചാക്കിൽ കെട്ടിയ നിലയിൽ പമ്പയാറ്റിൽ നിന്നും കണ്ടെത്തിയ തലയോട്ടി. (Photo: Special Arrangement) Mail This Article × Follow Us ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതും ചാക്കിൽ കെട്ടിയ നിലയിൽ പമ്പയാറ്റിൽ നിന്നും തലയോട്ടി കണ്ടെത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചതും കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികളെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചതും ശ്രദ്ധിക്കപ്പെട്ടു. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരള തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത് വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാരിയർ എന്നിവരും എൽഡിഎഫ് അംഗമായ സി.കെ.ഹരീന്ദ്രനും സഭയിൽ ഹാജരായില്ല. ചാക്കിൽ കെട്ടിയ നിലയിൽ പമ്പയാറ്റിൽ നിന്നും തലയോട്ടി കണ്ടെത്തി. കല്ലിശ്ശേരി റെയിൽവേ പാലത്തിനു താഴെ നിന്നാണ് ചാക്ക് ലഭിച്ചത്. ചൂണ്ടയിടാൻ എത്തിയവർക്ക് ചൂണ്ടയിൽ കുടുങ്ങിയ നിലയിൽ ചാക്ക് ലഭിക്കുകയായിരുന്നു. ഷാർജയിൽ മലയാളി കുത്തേറ്റ് മരിച്ചു. ഇസ്മായിൽ പൊന്നാരം ഇബ്രാഹിം കുട്ടി എന്നയാളാണ് മരിച്ചത്. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം. പ്രതി മലയാളിയാണന്നാണ് വിവരം. സംഭവത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. കമന്റടിച്ചത് ചോദ്യം ചെയ്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ചത് കൊച്ചിയിലെ ഹോട്ടൽ നടത്തിപ്പുകാരനായ പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ അലിയാണെന്ന് പൊലീസ്. ഇയാൾ ഒളിവിലാണ്. ഇയാളുടെ ഹോട്ടലിൽ ജോലി ചെയ്യുന്ന മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത് എന്നിവര്‍ പിടിയിലായി. തെക്കുപടിഞ്ഞാറൻ കാലവർഷം വ്യാഴാഴ്ചയോടെ കേരള തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ മേഖലകൾ എന്നിവിടങ്ങളിലും കാലവർഷം വ്യാപിക്കും. English Summary: Today's Recap-2-6-2026 ×
