Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ; ഇ.ഡി കേസില്‍ സംസ്ഥാനത്തിന് പങ്കില്ലെന്ന് വി.ഡി. സതീശൻ

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ; ഇ.ഡി കേസില്‍ സംസ്ഥാനത്തിന് പങ്കില്ലെന്ന് വി.ഡി. സതീശൻ

ഇ
ഇന്നത്തെ പ്രധാന വാർത്തകൾSource Link
21 days ago
ഓൺലൈൻ ഡെസ്ക് Published: May 29, 2026 06:37 PM IST 1 minute Read Link Copied വി.ഡി. സതീശൻ മാധ്യമങ്ങളെ കാണുന്നു, ഗവർണർ രാജേന്ദ്ര ആർലേക്കർ നയം പ്രഖ്യാപിക്കുന്നു. (ചിത്രം: മനോജ് ചേമഞ്ചേരി/ മനോരമ) Mail This Article × Follow Us എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞതും നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തതില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അതൃപ്തി പ്രകടിപ്പിച്ചതുമാണ് ഇന്നത്തെ പ്രധാനവാർത്തകളിൽ ചിലത്. ഗവർണർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചതും ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു അടക്കം 13 പ്രതികളെ ജൂണ്‍ 12 വരെ റിമാന്‍ഡ് ചെയ്തതും വാർത്തയായി. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി... എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റജിസ്റ്റർ ചെയ്ത കേസിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. അന്വേഷണം ഇങ്ങനെ വേണം എന്ന് സംസ്ഥാന സർക്കാരിനു പറയാൻ കഴിയില്ല. അതിനുള്ള അധികാരമില്ല. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. . പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്കും പോയി. നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗ വേളയില്‍ വന്ദേമാതരം പൂർണമായി ആലപിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കാതിരുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അറിയിച്ചു. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി.ബിനു അടക്കം 13 പ്രതികളെ ജൂണ്‍ 12 വരെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉച്ചകഴിഞ്ഞു വാദം കേള്‍ക്കും. അതേ സമയം, ആക്രമണം നടത്തിയ ദിനകര്‍ എന്ന സിപിഎം പ്രവര്‍ത്തകനെ കൂടി പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. മൂന്ന് ദിവസം വരെയായിരിക്കും അവധി. ആർത്തവ അവധിയ്ക്ക് പകരം സ്പെഷൽ ക്ലാസുകൾ വിദ്യാർഥിനികൾക്ക് ഏർപ്പെടുത്തും. English Summary: Today's Recap-29-5-2026 ×
പൂർണ്ണ വാർത്ത വായിക്കുക