തിരുവല്ല : നഗരസഭാ പ്രദേശത്ത് വെള്ളപ്പൊക്കക്കാലത്ത് ആദ്യം ദുരിതത്തിലാകുന്ന പ്രദേശങ്ങൾക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. കൗൺസിലർമാർ. To advertise here, തിരുമൂലപുരം ഭാഗത്തെ അടുമ്പട, ഞാവനാകുഴി, മംഗലശ്ശേരി, പുളിക്കത്തറക്കുഴി, കോട്ടലി, കൊട്ടുതറ തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാകുന്നത്. 300-ലേറെ കുടുംബങ്ങൾ വെള്ളക്കെടുതിക്ക് ഇരകളാകും. നഗരസഭ തന്നെ പുനരധിവസിപ്പിച്ച കുടുംബങ്ങളാണ് ഇതിൽ ഏറെയും. ഈ ഭാഗങ്ങളിൽ എൽ.ഡി.എഫ്. കൗൺസിലർമാർ സന്ദർശിച്ചു. വരാൽതോട്, കോട്ടത്തോട് എന്നിവയിലെ ഒഴുക്ക് തടയപ്പെടുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. സ്വകാര്യസ്ഥാപനങ്ങളും, വ്യക്തികളും തോടിന്റെ ഭാഗങ്ങൾ കൈയേറിയിട്ടുണ്ട്. പലവട്ടം പ്രശ്‌നം നഗരസഭാ അധികൃതർക്ക് മുന്നിലെത്തിച്ചിട്ടും പരിഹാരം ഉണ്ടായില്ല. ഇനി സമരമാർഗങ്ങൾ സ്വീകരിക്കുമെന്ന് കൗൺസിലർമാർ അറിയിച്ചു. എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി നേതാവ് അഡ്വ. ജനു മാത്യു, കൗൺസിലർമാരായ എം.സി. അനീഷ് കുമാർ, ആശാ സജീവ്, ദിനു ഫിലിപ്പ്, ബിന്ദു റെജി, രമ്യ സന്തോഷ്, മിനുജോബി, അഞ്ചു ബേബി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. Published: 28 May 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
