നീലേശ്വരം : പെട്രോളിയം ഉത്‌പനങ്ങൾക്ക് അടിക്കടി വിലവർധിപ്പിക്കുന്ന സാഹചര്യത്തിൽ ചാർജ് വർധിപ്പിക്കാൻവേണ്ട നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പാർക്കിങ് സ്ഥലം നഷ്ടമായ മുഴുവൻ ഓട്ടോറിക്ഷകൾക്കും പകരം സംവിധാനമേർപ്പെടുത്തണമെന്നും ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കണമെന്നും ജില്ലാസമ്മേളന പ്രമേയത്തിൽ ആവശ്യപ്പെട്ടു. To advertise here, കാഞ്ഞങ്ങാട് സ്മൃതിമണ്ഡപത്തിൽനിന്ന് പതാകയും നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽനിന്ന് കൊടിമരവും ജാഥയായി സമ്മേളന നഗരിയിലെത്തിച്ചു. പ്രതിനിധി സമ്മേളനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സമ്മേളനം സന്ദീപ് വാരിയർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി മാമുനി വിജയൻ അധ്യക്ഷനായി. ഭാരവാഹികൾ: സി.വിദ്യാധരൻ (പ്രസി.), എം.ടി.പി.അബ്ദുൾ മുത്തലീബ് (ജന. സെക്ര.), സുമിത്രൻ ചീമേനി (ഖജാ.). Published: 31 May 2026, 04:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
