
കുവൈറ്റ് സിറ്റി:യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ തന്നെ പ്രവാസി സമൂഹത്തെ അവഗണിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി ഒ എന്‍ സി പി ദേശീയ കമ്മിറ്റി അറിയിച്ചു.ഇടത് സര്‍ക്കാര്‍ അവസാന ബഡ്ജറ്റില്‍ പോലും പ്രവാസി കാര്യങ്ങള്‍ക്ക് 200കോടി രൂപ വകയിരുത്തിയിരുന്നു.നോര്‍ക്ക എന്നൊരു വാക്ക് പോലും ബജറ്റില്‍ ഉച്ചരിച്ചിട്ടില്ല.പ്രവാസികളുടെ അഭിമാന പദ്ധതിയായ ലോക കേരള സഭയ്ക്ക് യാതൊരു തുകയും വകയിരുത്തിയിട്ടില്ല.നാളിതുവരെ കുടിശിക ഇല്ലാതെ വിതരണം ചെയ്തുവന്നിരുന്ന പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ ആദ്യമായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ട്‌പോലും പ്രവാസി ക്ഷേമനിധിക്ക് ഒരു സഹായവും ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.
പ്രവാസി പുനരധിവാസത്തിനും, ക്ഷേമത്തിനും കാര്യമായ തുക വകയിരുത്തിയിട്ടില്ല. ഗള്‍ഫ് മേഖലയില്‍ നിന്ന് ഉള്‍പ്പടെ നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അവരെ സഹായിക്കാന്‍ തയ്യാറാകണം.
പ്രവാസികളോടുള്ള ഈ അവഗണന അത്യന്തം പ്രതിഷേധാര്‍ഹമാണ്.ഈ അവഗണനക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമെന്യേ മുഴുവന്‍ പ്രവാസികളും രംഗത്ത് ഇറങ്ങണമെന്ന് എന്‍ സി പി എസ് പി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ്, ട്രഷര്‍ ബിജു സ്റ്റീഫന്‍, കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി,ജനറല്‍ സെക്രട്ടറി അരുള്‍രാജ് കെ.വി. എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
