ന്യൂഡൽഹി: സാങ്കേതികവിദ്യയുടെ അടിമകളാകരുതെന്നും നിർമിത ബുദ്ധിയെ(എ.ഐ.) പഠനത്തിന് പകരമായി ഉപയോഗിക്കുന്നതിനുപകരം മാർഗനിർദേശങ്ങൾക്കായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒൻപതാമത് പരീക്ഷാ പേ ചർച്ചയുടെ രണ്ടാംഭാഗത്തിൽ കോയമ്പത്തൂർ, റായ്പുർ, ഗുവാഹാട്ടി, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, ‘‘ഇന്ന് കുട്ടികൾ ഫോണുകൾക്ക് അടിപ്പെട്ടിരിക്കുകയാണ്. ഫോണില്ലാതെ ഭക്ഷണംപോലും കഴിക്കാതായിരിക്കുന്നു. എ.ഐ.യെയും ഫോണുകളെയും നമ്മുടെ ഉടമകളാകാൻ അനുവദിക്കരുത്’’ -അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി കാത്തുനിൽക്കാതെ പ്രവർത്തിക്കാൻ തീരുമാനിക്കുന്നിടത്താണ് നല്ല നേതാവുണ്ടാകുന്നതെന്നും തിരഞ്ഞെടുപ്പുകളിൽ ജയിക്കുന്നതല്ല, പകരം നിങ്ങളുടെ ആശയങ്ങൾ 10 പേരോടെങ്കിലും വ്യക്തമായും ഫലപ്രദമായും പങ്കുവെക്കാൻ കഴിയുന്നതിലാണ് നേതാവിന്റെ വിജയമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2018-ലാണ് പരീക്ഷാ പേ ചർച്ച ആരംഭിച്ചത്. Content Highlights: Don't Become Slaves to Technology: PM Modi’s Crucial Advice on AI at Pariksha Pe Charcha. Published: 10 Feb 2026, 08:14 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
