കാസർകോട് : സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായക ഘടകമായ പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി പുതിയ സർക്കാർ സമഗ്ര കർമപദ്ധതി തയ്യാറാക്കണമെന്ന് സഅദിയ്യ പ്രസിഡന്റ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ പറഞ്ഞു. To advertise here, സഅദിയ പ്രവാസിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ പ്രവാസിക്ഷേമം മുഖ്യവിഷയമായി ഉൾപ്പെടുത്തണം. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാല ലക്ഷ്യങ്ങളോടെയും പ്രവാസി തൊഴിൽമേഖലയായ ഗൾഫ് ജോലി ലക്ഷ്യമാക്കി സർക്കാർതലത്തിൽ പരിശീലന പദ്ധതികൾ ഉണ്ടാകണമെന്നും തങ്ങൾ പറഞ്ഞു.വിമാന ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാനും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതിയുണ്ടാകണമെന്നും സംഗമം കൂട്ടിച്ചേർത്തു. മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൾ റഹ്‌മാൻ മശ്ഹൂദ് അൽബുഖാരി, എം.എ.അബ്ദുൾ ഖാദിർ മുസ്‌ലിയാർ, മുഹമ്മദ് സ്വാലിഹ് സഅദി, സൈനുൽ ആബിദീൻ അൽ അഹ്ദൽ, പള്ളങ്കോട് അബ്ദുൾഖാദിർ മദനി, അബ്ദുൾഖാദിർ സഅദി, മുഹമ്മദ് റഫീഖ് സഅദി, എം.എ. അബ്ദുൾ വഹാബ്, അബ്ദുൾ റഹ്‌മാൻ മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു Published: 23 May 2026, 04:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
