തൊടുപുഴ : അരനൂറ്റാണ്ടായി കേരളത്തിൽ നിലവിലുള്ള അഞ്ചുവർഷ ശമ്പളപെൻഷൻ പരിഷ്കരണ തത്വം നിലനിർത്തി 2024 ജൂലായ് മുതൽ പരിഷ്കരണം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഇടുക്കി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ശമ്പള പെൻഷൻ പരിഷ്കരണം 10 വർഷത്തിലൊരിക്കൽ ആക്കാനുള്ള ധവളപത്രത്തിലെ നിർദേശം തള്ളിക്കളഞ്ഞ് നിലവിലുള്ള ശമ്പളക്കമ്മീഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നുള്ള ആവശ്യവും കൺവെൻഷനിൽ ഉയർന്നു. To advertise here, സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻനായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അധ്യക്ഷനായി. വി.കെ. മാണി, പി.പി. സൂര്യകുമാർ, ടി. ചെല്ലപ്പൻ, മോളിക്കുട്ടി മാത്യു, പി.കെ. ശ്യാമള എന്നിവർ പ്രസംഗിച്ചു. Published: 19 Jun 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
