Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ബാഫഖി തങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മുന്നണി സംവിധാനത്തിൻ്റെ ഉപജ്ഞാതാവ്

ബാഫഖി തങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മുന്നണി സംവിധാനത്തിൻ്റെ ഉപജ്ഞാതാവ്

ക
കെ.പി മുസ്‌തഫSource Link
about 9 hours ago
മനാമ: ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന വ്യതിസ്ഥ രാഷ്ട്രീയ പാർട്ടികൾക്കിടയിലെ മുന്നണി സംവിധാനം രൂപപെടുത്തലിലൂടെ ഐക്യം സാധ്യമാകുമെന്ന് കർമ്മം കൊണ്ട് തെളിയിച്ച രാഷ്‌ട്രീയ നവോത്ഥാനം കാഴ്ചവെച്ചത് സയ്യിദ് അബ്‌ദുറഹ്‌മാൻ ബാഫഖി തങ്ങളായിരുന്നുവെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ.പി മുസ്‌തഫ അഭിപ്രായപ്പെട്ടു. ബാഫഖി തങ്ങൾ "കാലവും വർത്തമാനവും " എന്ന ശീർഷകത്തിൽ ഒലീവ് സാംസ്കാരിക വേദി സംഘടിപ്പിച്ച ബാഫഖി തങ്ങൾ അനുസ്‌മരണം ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച വേദിയിൽ മുനീർ ഒഞ്ചിയം, അബ്‌ദുറസാഖ് നദ്‌വി, അഷറഫ് വണ്ടൂർ, ഷാഹിദ് യൂസഫ്, ഹനീഫ ആറ്റൂർ തുടങ്ങിയവർ ബാഫഖി തങ്ങൾ അനുസ്‌മരണ പ്രഭാഷണവും, കുട്ടൂസമുണ്ടേരി കെ കെ മുഹമ്മദ് അനുസ്‌മരണവും, കെ ആർ ശിഹാബ് സി എം യൂസഫ് അനുസ്മരണവും നിർവ്വഹിച്ചു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ അഷറഫ് കാട്ടിൽ പീടിക, സലിം തളങ്കര, ഷഹീർ കാട്ടാമ്പള്ളി, ഫൈസൽ കണ്ടിത്താഴ, ജില്ല ഭാരവാഹികളായ ഇഖ്‌ബാൽ താനൂർ, മഹമൂദ് പെരിങ്ങത്തൂർ, ഇസ്‌ഹാഖ് വില്ല്യാപ്പള്ളി, നിസാമുദ്ധീൻ മാരായമംഗലം, റാഷിദ് അവിയൂർ എന്നിവർ സന്നിഹിതരായിരുന്നു. ഒലീവ് സാംസ്കാരിക വേദി പ്രവർത്തകരായ മുത്തലിബ് പൂമംഗലം, ഇബ്രാഹിം തിക്കോടി, ഉമ്മർ കൂട്ടിലങ്ങാടി, സലാം കല്ലേരി, ഹാഷിർ കവുങ്ങിൽ, സുബൈർ കച്ചേരിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി. പി വി സിദ്ധീഖ് സ്വാഗതവും, നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.
പൂർണ്ണ വാർത്ത വായിക്കുക