കൊച്ചി : മതേതര സോഷ്യലിസ്റ്റ് നിലപാടിൽ ഉറച്ചുനിന്ന യഥാർഥ സോഷ്യലിസ്റ്റും പരിസ്ഥിതി സ്നേഹിയുമായിരുന്നു എം.പി. വീരേന്ദ്രകുമാർ എന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ. കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എറണാകുളം മംഗളവനത്തിലാണ് എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ആറാമത് അനുസ്മരണം സംഘടിപ്പിച്ചത്. To advertise here, ചടങ്ങ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ അഭിലാഷ് തോപ്പിൽ അധ്യക്ഷത വഹിച്ചു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ സുരേഷ് വർമ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എൻ. പ്രതാപൻ, കെ.എസ്. ഹീര, ദേവപ്രസാദ്, റോണി മാത്യു, വി.കെ. അരുൺകുമാർ, അയൂബ് മേലേടത്ത്, അനിൽ ജേക്കബ്, വിജയൻ പാണ്ടിക്കുടി എന്നിവർ പ്രസംഗിച്ചു. കൊച്ചി : മുൻ മന്ത്രിയും, പാർലമെന്റേറിയനും എഴുത്തുകാരനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം റെസിഡെൻസ് അസോസിയേഷൻസ് കോഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവേക് ഹാളിൽ നടത്തി. റാക്കോ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എ.യുമായ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. എം.പി. വീരേന്ദ്രകുമാർ വ്യത്യസ്ത മേഖലകളിൽ നടത്തിയ സംഭാവനകൾ പൊതുസമൂഹം എക്കാലത്തും സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കുമ്പളം രവി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, സംസ്ഥാന വൈസ് പ്രസിഡൻറുമാരായ സേവ്യർ തായങ്കേരി, അയ്യൂബ് മേലേടത്ത്, ജില്ലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ജേക്കബ് ഫിലിപ്പ്, നോബർട്ട് അടിമുറി, സി. ചാണ്ടി, കെ.കെ. വാമലോചനൻ, ടി.എൻ. പ്രതാപൻ, മൈക്കിൾ കടമാട്ട്, സോഫിയ ഷെറീഫ്, സുശീല കങ്ങരപ്പടി തുടങ്ങിയവർ പ്രസംഗിച്ചു.
