: യു.എ.ഇ. യിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അൽ ഐനിലെ ഗ്രീൻ മുബസറ പാർക്ക്. ജബൽ ഹഫീത്ത് പർവതത്തിന്റെ അടിവാരത്താണ് പച്ചപ്പാർന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. അൽ ഐൻ നഗരത്തിലെ അഭിമാനമായാണ് ഈ പ്രകൃതികേന്ദ്രത്തെ കണക്കാക്കുന്നത്. വിശാലമായ പുൽമേടുകളും മരങ്ങളും പ്രകൃതിദത്ത ഉറവകളും മലനിരകളുടെ പശ്ചാത്തലവുമെല്ലാം സന്ദർശകർക്ക് കണ്ണിനും മനസിനും കുളിർമ നൽകുന്ന ഒട്ടേറെ കാഴ്ചകൾ സമ്മാനിക്കുന്നു. നഗരജീവിതത്തിന്റെ തിരക്കുകളിൽനിന്ന് അല്പസമയം മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണിത്. പ്രകൃതിസൗന്ദര്യം ആസ്വദിക്കാനുള്ള മികച്ച ഇടം. വർഷത്തിലുടനീളം സ്വദേശികളും വിദേശികളുമായി ഒട്ടേറെപ്പേരാണ് ഇവിടേക്കെത്തുന്നത്. To advertise here, വേനൽക്കാലമായതിനാൽ വൈകുന്നേരങ്ങളിൽ ഇവിടെയെത്തുന്നതാണ് ഉചിതം. പ്രകൃതിയും വിനോദവും സമന്വയിക്കുന്ന അപൂർവ അനുഭവമാണ് ഗ്രീൻ മുബസറ സന്ദർശകർക്ക് സമ്മാനിക്കുന്നത്. മലമുകളിൽ നിന്നുള്ള കാഴ്ചകൾ ആസ്വദിച്ചശേഷം വിശ്രമിക്കാനുള്ള സൗകര്യങ്ങളുമുണ്ട്. ഫോട്ടോഗ്രഫി പ്രേമികൾക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പാർക്കാണിത്. കുട്ടികൾക്ക് സുരക്ഷിതമായി ഓടികളിക്കാൻ വിശാലമായ കളിസ്ഥലങ്ങളും ഇവിടെയുണ്ട്. സൂര്യാസ്തമയ സമയത്ത് മലനിരകളുടെ പശ്ചാത്തലത്തിൽ വിരിയുന്ന മനോഹര കാഴ്ചകൾ ഒട്ടേറെപ്പേരെ ആകർഷിക്കുന്നുണ്ട്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങൾ, നടപ്പാതകൾ, പാർക്കിങ് സൗകര്യങ്ങൾ, ഭക്ഷണശാലകൾ എന്നിങ്ങനെ ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും അതീവ പ്രാധാന്യം നൽകുന്നുമുണ്ട്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന സൗഹൃദപരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. യു.എ.ഇ.യുടെ പ്രകൃതിസൗന്ദര്യം അടുത്തറിയാൻ ആഗ്രഹിക്കുന്നവർ ഗ്രീൻ മുബസറ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമാണിത്. അൽ ഐനിന്റെ പ്രകൃതിസമ്പത്തിനെ ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് ഗ്രീൻ മുബസറ. Published: 22 Jun 2026, 01:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
