വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" (സി.ജെ.പി.) പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവാക്കൾ തങ്ങളുടെ നിരാശ ജനാധിപത്യപരവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ഒരു വ്യവസ്ഥിതിയ്ക്ക് പുറത്തുനിൽക്കുന്നതിനേക്കാൾ അതിനുള്ളിൽ ഇടപെടുന്നതിലൂടെ മാത്രമേ ശാശ്വതമായ മാറ്റം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. To advertise here, പ്രതിഷേധസൂചകമായി പരിഹാസ രൂപേണ തുടങ്ങിയ കോക്രോച്ച് ജനതാ പാർട്ടി എന്ന ഓൺലൈൻ പ്രസ്ഥാനത്തിന് ലഭിച്ച ജനപ്രീതി രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ പോരായ്മകളിലും പരീക്ഷകളെ ചൊല്ലിയുള്ള വിവാദങ്ങളിലും യുവാക്കൾക്കുള്ള വ്യാപകമായ നിരാശയാണ് വ്യക്തമാക്കുന്നതെന്ന് ജെൻ സീ തലമുറയെ അഭിസംബോധന ചെയ്ത് ദി ഇന്ത്യൻ എക്സ്പ്രസ് കോളത്തിൽ എഴുതിയ ലേഖനത്തിൽ ശശി തരൂർ പറഞ്ഞു. അതേസമയം ഇൻസ്റ്റഗ്രാം ഒരു കവല (ടൗൺ സ്ക്വയർ) മാത്രമാണെന്നും വോട്ടുപെട്ടിയല്ലെന്നും തരൂർ ലേഖനത്തിൽ പറഞ്ഞു. ഈ വ്യവസ്ഥയിലും ഭരണത്തിലും നിരാശ തോന്നാൻ ന്യായമായ കാരണങ്ങൾ യുവാക്കൾക്കുണ്ടെന്ന് തരൂർ ലേഖനത്തിൽ സമ്മതിക്കുന്നു. ചോദ്യപ്പേപ്പർ ചോർച്ച പോലുള്ള സംഭവങ്ങളും ഭരണപരമായ പരാജയങ്ങളും മത്സര പരീക്ഷകൾക്കായി വർഷങ്ങളോളം സമയം ചെലവഴിച്ച വിദ്യാർഥികളുടെ ഭാവിയോടും അധ്വാനത്തോടും അവർ ചെലവാക്കിയ സമയത്തോടുമുള്ള വഞ്ചനയാണ് എന്ന് തരൂർ ലേഖനത്തിൽ പറഞ്ഞു. എന്നാൽ ഓൺലൈനിൽ മാത്രമായി സംഘടിക്കുന്നത് അതിനൊരു പരിഹാരമാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നിലവിലുള്ള ജനാധിപത്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവർ ജനപ്രതിനിധികളോട് ഉത്തരവാദിത്വം ആവശ്യപ്പെടണം. "ഒരു എം.പി എന്ന നിലയിൽ, ഞാൻ പറയട്ടെ, നിങ്ങളുടെ ജനപ്രതിനിധികളെക്കൊണ്ട് ഉത്തരം പറയിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കും", അദ്ദേഹം കുറിച്ചു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ നൽകണം, പരീക്ഷകളും നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടണമെന്നും തരൂർ പറഞ്ഞു. കേവലം ശബ്ദമുണ്ടാക്കുന്നതിന് പകരം കൃത്യമായി സംഘടിക്കാനും, വിദ്യാർത്ഥി-നിയമ സംഘടനകളുമായി ചേർന്ന് ജനകീയ പ്രശ്നങ്ങളെ മികച്ച പോരാട്ടങ്ങളാക്കി മാറ്റാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കാൻ ആവശ്യമായ എണ്ണവും ഡിജിറ്റൽ പരിജ്ഞാനവും ഇന്നത്തെ യുവാക്കൾക്കുണ്ട്. അതിനാൽ "നിങ്ങളുടെ ദേഷ്യം ഉദാസീനതയായി കെട്ടടങ്ങാൻ അനുവദിരുത്" എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിങ്ങൾ പാറ്റകളെപ്പോലെ പരിഗണിക്കപ്പെടേണ്ടവരല്ല, ആ ലേബൽ നിങ്ങൾ സ്ഥിരമായി സ്വീകരിക്കേണ്ടതുമില്ല. ദീർഘകാല മാറ്റങ്ങൾക്കായി ദൈനംദിന രാഷ്ട്രീയ, ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാകണമെന്നും തരൂർ പറഞ്ഞു. അഭിജീത് ദിപ്കെ രൂപം നൽകിയ, “കോക്രോച്ച് ജനതാ പാർട്ടി” സാമൂഹിക മാധ്യമങ്ങളിൽ വൻ ജനപ്രീതി നേടിയ പശ്ചാത്തലത്തിലാണ് തരൂരിന്റെ ഈ പരാമർശങ്ങൾ. Content Highlights: Congress MP Shashi Tharoor has urged the youth behind the viral "Cockroach Janata Party" (CJP) movement to channel their frustration into formal democratic processes rather than restricting their protests to social media. Published: 04 Jun 2026, 02:52 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
