Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
നിർമിതബുദ്ധി 2030-ഓടെ 500 ബില്യൺ ഡോളറിലധികം രാജ്യത്തിന് നൽകും

നിർമിതബുദ്ധി 2030-ഓടെ 500 ബില്യൺ ഡോളറിലധികം രാജ്യത്തിന് നൽകും

പ
പഠനംSource Link
about 5 hours ago
കൊച്ചി: രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുന്ന ഒരു അടിസ്ഥാന ശക്തിയായി നിർമിതബുദ്ധി മാറാൻ ഒരുങ്ങുന്നതിനാൽ ഇന്ത്യ അതിന്റെ സാമ്പത്തിക പരിവർത്തനത്തിൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പഠനം. ഐ.ബി.എമ്മും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബിസിനസ് വാല്യൂവും ഇന്ത്യ എ.ഐ.യും നടത്തിയ പുതിയ പഠനത്തിലാണ് ഈ നിരീക്ഷണം. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ നിർമിതബുദ്ധി 500 ബില്യൺ ഡോളറിലധികം സംഭാവന ചെയ്യുമെന്നും ലോകത്തിലെ ഏറ്റവും ചലനാത്മകമായ എ.ഐ. നയിക്കുന്ന സമ്പദ്‌വ്യവസ്ഥകളിൽ രാജ്യം സ്ഥാനം പിടിക്കുമെന്നും പഠനത്തിൽ പറയുന്നു. To advertise here, 'From promise to power: How AI is redefining India’s economic future' എന്ന തലക്കെട്ടിലുള്ള പഠനം ഡൽഹിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണൻ പുറത്തിറക്കി. എ.ഐ. നിക്ഷേപങ്ങൾ ഇന്ത്യയുടെ ജി.ഡി.പി. വളർച്ചയെ നേരിട്ട് സ്വാധീനിക്കുമെന്ന് പഠനത്തിന്റെ ഭാഗമായ അഞ്ചിൽ നാല് വ്യവസായ പ്രമുഖർ വിശ്വസിക്കുന്നു. 2030-ഓടെ ഇന്ത്യ ഒരു മുൻനിര ആഗോള എ.ഐ. രാഷ്ട്രമായി ഉയർന്നുവരുമെന്ന് 73% പേരും പ്രതീക്ഷിക്കുന്നു. എ.ഐ. അവലംബിക്കുന്നതിൽ സമകാലികരായ ആഗോള കമ്പനികളെക്കാൾ പിന്നിലാണെന്ന് സർവേയിൽ പങ്കെടുത്ത 72% സ്ഥാപനങ്ങളും സമ്മതിക്കുന്നത് ഒരു പരിമിതിയായി പഠനം കണ്ടെത്തുന്നു. പ്രതികരിച്ചവരിൽ 57% പേർ ഡാറ്റ ഗുണനിലവാരത്തിലെ ഏറ്റക്കുറച്ചിലുകളും 77% പേർ ചെലവേറിയതും സുരക്ഷിതമായ ക്ലൗഡ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവവും എ.ഐ. കുതിപ്പിന് പ്രധാന തടസ്സങ്ങളാണെന്ന് പറയുന്നു. നിർമിതബുദ്ധിയിൽ വിദഗ്ധരെ സൃഷ്ടിക്കുന്നതിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും നൈപുണ്യ വിടവുണ്ടെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. നിലവിൽ 30% ജീവനക്കാർക്ക് മാത്രമേ വ്യാപാരങ്ങൾക്ക് ആവശ്യമുള്ള എ.ഐ. സാക്ഷരതാ നിലവാരം ഉള്ളൂ. എന്നാൽ 2030-ൽ ഇത് 57% ആയി ഉയരുമെന്ന് പ്രതികരിച്ചവർ സൂചിപ്പിക്കുന്നു. 2030-ഓടെ ഇന്ത്യയിൽ ആവശ്യമായ മൊത്തം എ.ഐ. പ്രതിഭകൾ 350 ദശലക്ഷത്തിലധികമാകുമെന്ന് പഠനം വ്യക്തമാക്കുന്നു. Content Highlights: A joint study by IBM and IndiaAI reveals that Artificial Intelligence is set to contribute over $500 billion to the Indian economy by 2030, transforming the nation into a global AI powerhouse despite challenges in infrastructure and skill gaps. Published: 13 May 2026, 06:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
പൂർണ്ണ വാർത്ത വായിക്കുക