ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു To advertise here, അടിമാലി : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. മന്ത്രിസഭ സംഘപരിവാർ വിഭാഗങ്ങൾക്ക് അടിമപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതുപോലും ഇതിൽ ഉദാഹരണമാണെന്നും സി.പി.എം. നേതാവും മുൻമന്ത്രിയുമായ പി. രാജീവ് പറഞ്ഞു. അടിമാലിയിൽ രണ്ടുദിവസമായി നടന്നുവന്നിരുന്ന ഡി.വൈ.എഫ്.ഐ. ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപനസമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണം ഉരുക്കി വില്പന നടത്തിയ കമ്പനിയുടെ വക്കീലിനെയാണ് വി.ഡി. സതീശൻ ദേവസ്വം പ്ലീഡറായി നിയമിച്ചിരിക്കുന്നത്. വകുപ്പുമന്ത്രിപോലും അറിയാതെയും നടപടികൾ പൂർത്തിയാക്കാതെയുമാണ് ഈ നിയമനം. പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയിൽ യു.ഡി.എഫ്. നേതാക്കൾ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയിട്ടില്ലെന്നും പി. രാജീവ് കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ. ഇടുക്കി ജില്ലാ പ്രസിഡന്റ് ബി. അനൂപ് അധ്യക്ഷത വഹിച്ചു. എം.ഷാജർ, സി.വി. വർഗീസ്, എം.എം. മണി, എസ്. സുധീഷ്, എം.എസ്. ശരത്, കെ.വി. ശശി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അടിമാലി കാംകോ കവലയിൽനിന്ന് പ്രകടനം നടത്തി. പ്രസിഡന്റായി ബി. അനൂപിനെയും സെക്രട്ടറിയായി എസ്. സുധീഷിനെയും ട്രഷററായി എം.എസ്. ശരത്ത് എന്നിവരെയും തിരഞ്ഞെടുത്തു. 13-അംഗ സെക്രട്ടേറിയറ്റിനെയും 45-അംഗ ജില്ലാ കമ്മിറ്റിയെയും 18-അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു. Published: 16 Jun 2026, 02:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
