കോട്ടയം : കോട്ടയത്തെ വികസന മുരടിപ്പിന്റെ കാരണം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആശാസ്ത്രീയമായ നയങ്ങളാണെന്ന് ബി.ജെ.പി. ദേശീയ നിർവഹകസമിതി അംഗം പി.സി. ജോർജ്. കഴിഞ്ഞ 15 വർഷം വികസനം കൊണ്ടുവരാൻ എം.എൽ.എ.ക്ക് സാധിച്ചിട്ടില്ല, കല്യാണവീടുകളും മരണവീടുകളിലുമായി എം.എൽ.എ. അഞ്ചുവർഷം തള്ളിനീക്കുകയാണ് ചെയ്തതെന്നും ആരോപിച്ചു. To advertise here, എൻ.ഡി.എ. കോട്ടയം നിയോജകമണ്ഡലം കമ്മിറ്റി എം.എൽ.എ.യുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014-ൽ കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് ആകാശപാതയ്ക്ക് തുടക്കം കുറിക്കുന്നതെന്നും 12 കൊല്ലമായിട്ടും തൂണ് മാത്രമായി നിൽക്കുന്നത് എം.എൽ.എ.യുടെ പരാജയത്തിന്റെ സ്മാരകമാണെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ. ഓഫീസിനുസമീപം പോലീസ് ബാരിക്കേഡുകെട്ടി മാർച്ച് തടഞ്ഞു. പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കിയും പ്രയോഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ. ശശികുമാർ, വി.പി. മുകേഷ്, ഉണ്ണി വടവത്തൂർ, വിഷ്ണു വഞ്ചിമല, വിനു ആർ.മോഹൻ, കെ. ശങ്കരൻ, ടി.എസ്. മണിക്കുട്ടൻ, അരുൺ മൂലടം, ആന്റണി അറയിൽ, ലിജി വിജയകുമാർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. Published: 11 Mar 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
