Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്; നാട്ടാനകളുടെ ആക്രമണത്തിൽ 2 പേർക്ക് ദാരുണാന്ത്യം

കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്; നാട്ടാനകളുടെ ആക്രമണത്തിൽ 2 പേർക്ക് ദാരുണാന്ത്യം

പ
പ്രധാന കേരള വാർത്തകൾSource Link
29 days ago
ഓൺലൈൻ ഡെസ്ക് Published: May 01, 2026 07:24 PM IST 1 minute Read Link Copied (1) പാമ്പുകടിയേറ്റ അഷ്റഫ്, അഷ്റഫിനെ കടിച്ച പാമ്പ് (Photo: Special Arrangement) (2) മരിച്ച ശ്രീക്കുട്ടൻ‌ (Photo: Special Arrangement) Mail This Article × Follow Us താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി വീണു മരിച്ചു. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. വായിക്കാം പ്രധാന കേരള വാർത്തകൾ താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. വീടിനു സമീപത്ത് മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് പാമ്പുകടിച്ചത്. സംസ്ഥാനത്ത് നാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് രണ്ടുപേർക്ക്. തൃശൂരിലും അങ്കമാലിയിലുമാണ് ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച വാഴ്‌വാടി കാശിനാഥൻ ഇടഞ്ഞ് രണ്ടാം പാപ്പാൻ ശ്രീക്കുട്ടനെ(26)യാണ് ചവിട്ടിക്കൊന്നത്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ മയ്യനാട് പാർഥസാരഥി എന്ന ആനയുടെ ആക്രമണത്തിലാണ് ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ വിഷ്ണു മരിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി വീണു മരിച്ചു. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. പരേതരായ ദയാനന്ദന്റെയും വിജയമ്മയുടെയും മകളാണ്. വഞ്ചിനാട് എക്സ്പ്രസ് രാവിലെ 5.10ന് പ്ലാറ്റ്ഫോമിൽ നിന്നു നീങ്ങിത്തുടങ്ങിയ സമയത്ത് ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് ട്രെയിനിനടിയിലേക്കു വീഴുകയായിരുന്നു. പേവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. ഇന്നു രാവിലെ ആശുപത്രിയിലേക്കു പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് സമീപത്തു വച്ചാണ് ആംബുലന്‍സിലെ ഡ്രൈവറെയും മറ്റും ആക്രമിച്ച ശേഷം രാജേന്ദ്രന്‍ റോഡിലേക്ക് ഇറങ്ങി ഓടിയത്. കണ്ണൂർ കോർപറേഷൻ ഓഫിസിൽ വർഷങ്ങളായി തുടർന്നിരുന്ന സൈറൺ മുഴക്കൽ നിർത്തിയതിനെതിരെ കോർപറേഷൻ നൽകിയ ഹർജിയിൽ എതിർകക്ഷിക്ക് സുപ്രീം കോടതി നോട്ടിസയച്ചു. 135 വർഷമായി നിലനിൽക്കുന്ന രീതിയാണിതെന്നും സ്വാതന്ത്ര്യദിനം പോലെ വിശേഷപ്പെട്ട ദിവസങ്ങളിലും തളാപ്പിലെ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങിലും സൈറൺ മുഴക്കൽ പ്രധാന ഘടകമായി മാറിയെന്നു കോർപറേഷനു വേണ്ടി ഹാജരായ ഹാരിസ് ബീരാൻ വാദിച്ചു. English Summary: Today's Recap 01 05 2026 ×
പൂർണ്ണ വാർത്ത വായിക്കുക