Boolokam LogoBoolokam

മെനു

വാർത്തസിനിമവീഡിയോസംഗീതം

ലൈബ്രറി

പിന്തുടരുന്നവർസംരക്ഷിച്ചവചരിത്രം

മികച്ച അനുഭവത്തിനായി ലോഗിൻ ചെയ്യുക.

സൈൻ ഇൻ
Boolokam logoBoolokam

Malayalam-first multimedia. News, movies, videos, and music — one feed.

മെനു

  • വാർത്ത
  • സിനിമ
  • വീഡിയോ
  • സംഗീതം

Topics

  • Kerala
  • India
  • World
  • Politics
  • Sports
  • Cinema
  • Technology
  • Business
  • Health
  • Education
  • UK
  • USA
  • Canada
  • Australia
  • UAE
  • China

Company

  • About
  • Advertise with Us
  • Contact
  • Accessibility

Legal

  • Terms of Service
  • Privacy Policy
  • Cookie Policy
  • DMCA & Copyright
  • Modern Slavery
  • AI Policy
  • Website Opt Out

Community

  • Community Guidelines
  • Editorial Guidelines
  • Fact-Checking
  • Contributor Guidelines
  • പിന്തുടരുന്നവർ
  • അക്കൗണ്ട്
  • Sitemap

© 2026 Boolokam. All rights reserved.

boolokam.com

വാർത്തസിനിമവീഡിയോസംഗീതംപ്രൊഫൈൽ
ഇറാനിൽ അറാഗ്ചിയെ പുറത്താക്കാൻ നീക്കം; നൊബേൽ നാമനിർദേശ പട്ടികയിൽ ട്രംപ്

ഇറാനിൽ അറാഗ്ചിയെ പുറത്താക്കാൻ നീക്കം; നൊബേൽ നാമനിർദേശ പട്ടികയിൽ ട്രംപ്

പ
പ്രധാന ലോകവാർത്തകൾSource Link
about 1 month ago
ഓൺലൈൻ ഡെസ്ക് Published: May 01, 2026 07:24 PM IST Updated: May 02, 2026 03:25 AM IST 1 minute Read Link Copied അബ്ബാസ് അരാഗ്ചി (Photo by Yasin AKGUL / AFP), ഡോണൾഡ് ട്രംപ് (Image: Whitehouse) Mail This Article × Follow Us ഇറാനിൽ യുഎസുമായുള്ള ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ട്. സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. ലോകവാർത്തകൾ ഒരിക്കൽ കൂടി വായിക്കാം. ഇറാനിൽ യുഎസുമായുള്ള ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ പുറത്താക്കാൻ നീക്കമെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാറും അറാഗ്ചിയെ പുറത്താക്കാൻ ആവശ്യപ്പെട്ടതായി ‘ഇറാൻ ഇന്റർനാഷനൽ’ റിപ്പോർട്ടു ചെയ്തു. യുഎസുമായുള്ള ചർച്ചകളിൽ പ്രസിഡന്റിന്റെ നിർദേശങ്ങൾ അവഗണിച്ച് ഇറാൻ സൈന്യത്തിന്റെ നിലപാടുകളാണ് അറാഗ്ചി പിന്തുടരുന്നതെന്നാണ് ആരോപണം. സമാധാന നൊബേൽ പുരസ്കാര നാമനിർദേശ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപിന്റെ പേരും ഇടംപിടിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേൽ, പാക്കിസ്ഥാൻ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളാണ് ട്രംപിനെ നാമനിർദേശം ചെയ്തതെന്നാണു വിവരം. എന്നാൽ ട്രംപിന്റെ പേര് നാമനിർദേശം ചെയ്തിട്ടുണ്ടോയെന്നതിൽ പ്രതികരിക്കാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റ്യൻ ബെർഗ് ഹാർവികെൻ തയാറായില്ല. നിലവിൽ 287-ഓളം സ്ഥാനാർഥികളാണു പരിഗണനയിലുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കി. നാമനിർദേശങ്ങളിൽ 208 എണ്ണം വ്യക്തികളും 79 എണ്ണം സംഘടനകളുമാണ്. ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും അവസാനിപ്പിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു . യുദ്ധം തുടരാൻ പാർലമെന്റിന്റെ (കോൺഗ്രസ്) അനുമതി ആവശ്യമില്ലെന്ന് സ്ഥാപിക്കാനാണ് ഈ നീക്കത്തിലൂടെ ട്രംപ് ശ്രമിക്കുന്നത്. വെള്ളിയാഴ്ച കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷങ്ങൾ അവസാനിച്ചതായി ട്രംപ് വ്യക്തമാക്കിയത്. വെടിനിർത്തലിനു ശേഷം ഇറാനുമായി വെടിവയ്പ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാനെതിരെയുള്ള സൈനിക നടപടി വലിയ തെറ്റായിപ്പോയെന്ന് ഭൂരിഭാഗം അമേരിക്കൻ ജനതയും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. വാഷിങ്ടൻ പോസ്റ്റ്-എബിസി-ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയുള്ള ജനവികാരം വ്യക്തമായത്. പങ്കെടുത്തവരിൽ 61 ശതമാനം പേരും ഇറാൻ യുദ്ധം ഒരു അബദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. വെറും 36 ശതമാനം ആളുകൾ മാത്രമാണ് സൈനിക നടപടിയെ പിന്തുണച്ചത്. ×
പൂർണ്ണ വാർത്ത വായിക്കുക